അബഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ അസീർ മേഖലയിൽനിന്ന് പങ്കെടുത്ത വിജയികളെ അനുമോദിച്ചു. ഖമീസ് മുശൈത്തിൽ നടന്ന പരിപാടിയിൽ സമ്മാനങ്ങൾ നൽകി ആദരിച്ചു. സദറുദ്ദീൻ ചോക്കാട്: ഖമീസ് (ഒന്നാംസ്ഥാനം), മുഹമ്മദ് കാസർക്കോട്: ജിസാൻ (രണ്ടാംസ്ഥാനം), റുക്സാന ഉമ്മർ കോഴിക്കോട്, അബഹ (മൂന്നാം സ്ഥാനം) എന്നിവരണ് സമ്മാനത്തിനർഹരായത്.
സൗദിയിലുടനീളം വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് ആറു വ്യത്യസ്ത ഭാഷകളിലായി തയാറാക്കിയ 30 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിജയികൾക്ക് സൗദി നാഷനൽ തലത്തിൽ വിലപിടിപ്പുള്ള മൂന്ന് സമ്മാനങ്ങളും ദമ്മാം, റിയാദ്, ജിദ്ദ, അസീർ എന്നീ പ്രവിശ്യതലത്തിൽ മൂന്നു വീതം സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കോയ ചേലേമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജനൽ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട്, സോഷ്യൽ ഫോറം വൈസ് പ്രസിഡൻറ് ഹനീഫ മഞ്ചേശ്വരം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബഹ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫ. ഡോ. അബ്ദുൽ ഖാദർ തിരുവനന്തപുരം പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വീരേതിഹാസം രചിച്ച പൂർവികരെ അനുസ്മരിക്കാനും വളർന്നുവരുന്ന തലമുറക്ക് ആ കാലഘട്ടത്തെ പരിചയപ്പെടുത്താനും ഇത്തരം സംരംഭങ്ങൾ ഇടയാക്കുന്നു എന്നും സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി നടന്ന പല മുന്നേറ്റങ്ങളേയും ബോധപൂർവം വിസ്മരിക്കാൻ ശ്രമിക്കുന്ന ഈ അവസരത്തിൽ ഇത്തരം പഠനാർഹമായ പരിപാടി സംഘടിപ്പിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ അണിയറ പ്രവർത്തകരെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അബൂ ഹനീഫ മണ്ണാർക്കാട്, മുനീർ ചക്കുവള്ളി, കരീം നാട്ടുകൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.