സംയുക്ത ഭവന പദ്ധതി നിർവഹണ കരാറിൽ സൗദി മുനിസിപ്പൽ ഗ്രാമകാര്യ​,​ ഭവന മന്ത്രാലയ പ്രതിനിധി അമീർ സഊദ്​ ബിൻ തലാൽ ബിൻ ബദ്​ർ ആലു സഊദും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​​ സഈദും ഒപ്പുവെക്കുന്നു

സംയുക്ത ഭവന പദ്ധതിയുമായി​ ഇന്ത്യയും സൗദിയും​​; നിർവഹണ കരാറായി

ജിദ്ദ: ഭവന നിർമാണ രംഗത്ത്​ സഹകരിച്ച്​ പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും. സൗദി മുനിസിപ്പൽ ഗ്രാമകാര്യ​,​ ഭവന മന്ത്രാലയവും ഇന്ത്യൻ ഭവന, നഗരകാര്യ മന്ത്രാലയവും നിർവഹണ കരാറിൽ ഒപ്പുവെച്ചു. ഭവന നിർമാണ മേഖലയിലെ നഗരാസൂത്രണം, നിർമാണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും മുമ്പ്​ ഒപ്പിട്ട ധാരാണാപത്രത്തിലെ അജണ്ടകൾ കൂടുതൽ സജീവമാക്കുന്നതിനാണ്​ ഈ കരാറെന്ന്​ സൗദി മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തെ പ്രതിനിധീകരിച്ച്​ കസ്​റ്റമർ സർവിസ്​ അണ്ടർ സെക്രട്ടറിയും ഇൻറർനാഷനൽ കോഒാപറേഷൻ ജനറൽ സൂപർവൈസറുമായ അമീർ സഉൗദ്​ ബിൻ തലാൽ ബിൻ ബദ്​ർ ആലു സഉൗദും ഇന്ത്യൻ മന്ത്രാലയത്തെ പ്രതിനിധീകരിച്ച്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. രാജ്യത്തെ ഭവന​ പദ്ധതികൾ ലക്ഷ്യ​ത്തിലെത്താനും 2030ഒാടെ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥതയുടെ അനുപാതം 70 ശതമാനമായി ഉയർത്താനും ഈ സംയുക്ത പദ്ധതിയിലൂടെ സാധിക്കും.


ഇരുരാജ്യങ്ങൾക്കുമിടയിൽ ഭവനനിർമാണ മേഖലയിൽ നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്​ സഹായമാകുകയും ചെയ്യും. ആധുനിക കെട്ടിട സാങ്കേതികവിദ്യകൾ, റെസിഡൻഷ്യൽ കോംപ്ലക്​സുകൾ, നഗരവികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി പങ്കാളിത്തം വിപുലമാക്കും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിൽ നിർമാണ, പുനർനിർമാണ രംഗത്ത്​ പരസ്​പര സഹകരണത്തിന്​ അവസരം സൃഷ്​ടിക്കുന്നതിനും സഹായിക്കുമെന്ന്​ അമീർ സഉൗദ്​ ബിൻ തലാൽ പറഞ്ഞു. ഇരു രാജ്യങ്ങൾക്കിടയിലെ പ്രത്യേകിച്ച് ഭവന നിർമാണ മേഖലയിൽ നിൽനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള അഗാധവും ചരിത്രപരവുമായ ബന്ധങ്ങളിൽ ഏറെ അഭിമാനിക്കുന്നു. ഭവനനിർമാണ, റിയൽ എസ്​റ്റേറ്റ്​ വികസന മേഖലകളിലെ അനുഭവങ്ങളും ഗവേഷണങ്ങളും കൈമാറുന്നതിലൂടെ ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ പുലരുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.

Tags:    
News Summary - India and Saudi Arabia launch joint housing project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.