ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

റിയാദ്​: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ജർമനിയിലെ മ്യൂണിച്ചിൽ സെക്യൂരിറ്റി കോൺഫറൻസിനിടെയാണ്​​ കൂടിക്കാഴ്​ച നടന്നത്​.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും കൂടാതെ പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഉഭയകക്ഷി, ബഹുമുഖ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള വശങ്ങളും ഇരുവരും ചർച്ച ചെയ്തു.

ജർമനിയിലെ സൗദി അംബാസഡർ അമീർ അബ്​ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി ഓഫീസ്​ അസിസ്​റ്റൻറ്​ മേധാവി വലീദ് ഇസ്​മാഈൽ, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്​ടാവ്​ മുഹമ്മദ്​ അൽയഹ്​യ എന്നിവർ കൂടിക്കാഴ്​ചയിൽ പ​ങ്കെടുത്തു.

Tags:    
News Summary - India and Saudi Foreign Ministers held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT