റിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വതന്ത്ര്യത്തിെൻറയും ഇന്ത്യ സൗദി സൗഹൃദത്തിെൻറയും 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' സെമിഫൈനൽ മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേര് വിവരം ജൂനിയർ, സീനിയർ വിഭാഗങ്ങൾ തിരിച്ചു ചുവടെ.
ജൂനിയർ വിഭാഗം: കുഷ് റാം മഹാലക്ഷ്മി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), മുഹമ്മദ് ഇസാൻ ഖാൻ (അൽ മുന ഇൻറർനാഷനൽ സ്കൂൾ, ദമ്മാം), നൈറ ഷഹദാൻ (ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ്), ഡി. ഗൗതം കൃഷ്ണ (അൽ മനാർ ഇൻറർനാഷനൽ സ്കൂൾ, യാംബു), അതീബ് ഇസ്റാർ (മോഡേൺ ഇൻറർനാഷനൽ സ്കൂൾ, അൽ അഹ്സ), സൻയോഗിതാ അഭയ് മുണ്ടെ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്).
സീനിയർ വിഭാഗം: മുഹമ്മദ് മിഷാൽ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്), അസ്ന ഷാഫി (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), അബ്ദുസ് സമി ശൈഖ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), അറഫാത് മുഹമ്മദ് ആസിഫ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), ധ്രുവ് ജെയിൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ, റിയാദ്).
ഈ മാസം എട്ടിന് ദമ്മാമിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഈ കുട്ടികൾ മത്സരിക്കും. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ കോവിഡ് മാനദണ്ഡ പ്രകാരം സംഘടിപ്പിക്കുന്ന വേദിയിലിരുത്തി മത്സരം നടത്തും. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കുന്നത്. ഗ്രാൻഡ് ഫിനാലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളാണ്. ഒന്നാം സ്ഥാനക്കാർക്ക് 4,000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ് ലഭിക്കുക. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. ഓരോ വിഭാഗത്തിലും പ്രോത്സാഹന സമ്മാനത്തിന് അർഹത നേടിയവരുടെ പേരുകൾ ചുവടെ.
ജൂനിയർ: അക്ഷയ അനുപ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), സോഹ സുൽത്താന (കെൻസ് ഇൻറർനാഷനൽ സ്കൂൾ, യാംബു), സ്വീദൽ അൽവിന കോറിയ (അൽ ഫലാഹ് ഇൻറർനാഷനൽ സ്കൂൾ, ജിദ്ദ), അഭിഗ്യ രാജ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), അർസിയ റിയാസ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്), ജുവൈരിയ ഫിർദോസ് (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ്).
സീനിയർ: നിവൻ സുനിൽ (ന്യൂ അൽവുറൂദ് ഇൻറർനാഷനൽ സ്കൂൾ, ജിദ്ദ), റിസാന ഉസ്മാൻ മക്ക (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ), സൈദ് സമീറുദ്ദീൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), സന മുഹമ്മദ് ആമിർ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം), എ.എസ്. നവാൽ നബീസു (യാര ഇൻറർനാഷനൽ സ്കൂൾ, റിയാദ്), അമത്തുൽ സലാം സാഹിദ് (മോഡേൺ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ).
സെപ്തംബർ 24ന് നടന്ന ആദ്യ ഘട്ട മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഓരോ വിഭാഗത്തിൽ നിന്നും 150 കുട്ടികൾ വീതമാണ് സെമി ഫൈനലിൽ മത്സരിച്ചത്. സൗദി ചരിത്രത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ വെർച്വൽ ക്വിസ് മത്സരം ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ലുലു ഗ്രൂപ്പാണ് മുഖ്യപ്രായോജകർ. ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച് പുതു തലമുറക്കിടയിൽ അവബോധം സൃഷ്ടിക്കാനും അവരുടെ മനസുകളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. ഇന്ത്യയുടെ മഹോന്നതമായ സംസ്കാരത്തെയും ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച് പഠിക്കാൻ ഇൗ മത്സരം കുട്ടികളെ പ്രേരിപ്പിക്കും. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.