ജിദ്ദ: രണ്ടുവർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ ഫ്രറ്റേനിറ്റി ഫോറം ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച വിൻറർഫെസ്റ്റ് പ്രവാസികൾക്കും കുടുംബങ്ങൾക്കും ഉല്ലസിക്കാനും സൗഹൃദം പങ്കിടാനുമുള്ള വേദിയായി.
അജ്വാദിൽ സംഘടിപ്പിച്ച വിൻറർ ഫെസ്റ്റിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ സംബന്ധിച്ചു. മഹാമാരിയുടെ ഭീതിയിൽ അകന്നുനിന്നിരുന്ന സുഹൃത്തുക്കൾക്ക് മനംതുറന്ന് സംവദിക്കാനും പ്രവാസത്തിലെ ആകുലതകൾ പങ്കുവെക്കാനും ഒഴിവുദിവസത്തെ രാവും പകലും പ്രയോജനപ്പെടുത്തിയത് മാനസിക പിരിമുറുക്കങ്ങൾക്ക് അയവുവരുത്തുന്നതായിരുന്നു. ഫെസ്റ്റിെൻറ ഭാഗമായി ഫുട്ബാൾ, വടംവലി, നീന്തൽ, ആപ്പിൾ തീറ്റ തുടങ്ങിയ മത്സരം സംഘടിപ്പിച്ചു. കലാകായിക പരിപാടികൾക്ക് യൂനുസ് തുവ്വൂർ, മുനീർ മണലായ എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ അവതരിപ്പിച്ച ലൈവ് ഓൺലൈൻ ക്വിസ് പരിപാടി വിജ്ഞാനപ്രദമായി. അൻസാജ് അരൂർ ക്വിസ് മാസ്റ്ററായി. സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് ഇഖ്ബാൽ ചെമ്പൻ, ഷാഹുൽഹമീദ് ചേളാരി, മുഹമ്മദലി, ഷാഹുൽ ഹമീദ് തൊഴൂപ്പാടം എന്നിവർ സമ്മാനദാനം നടത്തി. സാജിദ് ഫറോക്ക്, അമീൻ മാസ്റ്റർ പുത്തനത്താണി, റഹീം മലപ്പുറം, അമീൻ മേൽമുറി, ഷാഫി മലപ്പുറം, മുസ്തഫ കോട്ടക്കൽ, മുഹമ്മദലി പാങ്ങ് എന്നിവർ വിൻറർ ഫെസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.