റിയാദ്: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ കൂടുതൽ സഹകരണം തേടി ഇന്ത്യൻ അംബാസഡർ അഹ്മദ് ജാവേദ് സൗദിയധികൃതരുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ സൗദി വിദേശകാര്യ ഉപമന്ത്രി ഡോ. അഹ്മദ് അൽസാലിം, റിയാദ് ജവാസാത്ത് മേധാവി മേജർ ജനറൽ അൽസുഹൈബാനി എന്നിവരെ സന്ദർശിച്ചാണ് അംബാസഡറിെൻറ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ചർച്ച നടത്തിയത്. അനധികൃതരായി കഴിയുന്ന ഇന്ത്യാക്കാർക്ക് പൊതുമാപ്പ് കാലാവധിക്കുള്ളിൽ രാജ്യം വിടാനുള്ള എക്സിറ്റ് വിസ നടപടിക്രമങ്ങൾ പരമാവധി വേഗത്തിലാക്കാനുള്ള സഹായമാണ് അംബാസഡർ തേടിയത്.
പൊതുമാപ്പ് ആനുകൂല്യം സ്വന്തം ജനതക്ക് പരമാവധി ലഭ്യമാക്കാൻ ഇന്ത്യൻ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി ഡോ. അഹ്മദ് അൽസാലിമും റിയാദ് ജവാസാത്ത് മേധാവി മേജർ ജനറൽ അൽസുഹൈബാനിയും അഭിപ്രായപ്പെട്ടു. ആവശ്യക്കാർക്ക് എക്സിറ്റ് വിസ നൽകാനും രാജ്യം വിടാൻ വേണ്ട സൗകര്യങ്ങളൊരുക്കാനും ആവശ്യം വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് ഇരുവരും അംബാസഡർക്ക് ഉറപ്പുനൽകി. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഹേമന്ത് കൊട്ടൽവാറും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
പൊതുമാപ്പ് 23 ദിവസം പിന്നിടുമ്പോൾ 16000ത്തോളം ഇന്ത്യക്കാർ ഔട്ട് പാസിന് അപേക്ഷിച്ചതായി എംബസി അധികൃതർ അറിയിച്ചു. ഇതിൽ 15000ത്തോളം ഔട്ട് പാസുകൾ വിതരണം ചെയ്തു. 65 ദിവസം ബാക്കി നിൽക്കെ രാജ്യത്ത് ഇനിയും നിയമ ലംഘകരായി കഴിയുന്ന ഇന്ത്യക്കാരുണ്ടെങ്കിൽ വേഗത്തിൽ എംബസിയെ സമീപിക്കണമെന്നും ഈ അവസരം വിനിയോഗിക്കാത്തവർക്ക് ഇനി അവസരമുണ്ടാകില്ലെന്നും എംബസി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.