ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ്​ ശാഹിദ്​ ആലവും സൗദി സാമൂഹിക വികസ മന്ത്രാലയം ജിദ്ദ ഓഫീസ്​ മേധാവി ഫഹദ്​ റഷീദ്​ ബിൻ റഖൂശും ചർച്ച നടത്തുന്നു

ഇന്ത്യൻ കോൺസുൽ ജനറൽ സൗദി സാമൂഹിക വികസ മന്ത്രാലയം ജിദ്ദ ആസ്ഥാനം സന്ദർശിച്ചു

ജിദ്ദ: മക്ക മേഖല മാനവവിഭവശേഷി, സാമൂഹിക വികസ മന്ത്രാലയ ബ്രാഞ്ച്​ ഓഫീസ്​ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ്​ ശാഹിദ്​ ആലം സന്ദർശിച്ചു. ജിദ്ദയിലെ ആസ്ഥാനത്തെത്തിയ കോൺസുൽ ജനറലിനെയും സംഘത്തെയും മാനവ വിഭവശേഷി സാമൂഹിക വികസന ഓഫീസ്​ മേധാവി ഫഹദ്​ റഷീദ്​ ബിൻ റഖൂശ്​ സ്വീകരിച്ചു.

സ്വീകരണ വേളയിൽ പൊതു താൽപ്പര്യമുള്ള, പ്രത്യേകിച്ച് തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഇരുവരും ചർച്ച നടത്തി. ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി മാനവ വിഭവശേഷി സാമൂഹിക വികസന ഓഫീസിന്റെ പിന്തുണക്ക് കോൺസുൽ ജനറൽ അഭിനന്ദനം അറിയിച്ചു.

Tags:    
News Summary - Indian Consul General visits Saudi Ministry of Social Development Jeddah headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.