ബുറൈദ: ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ ഖസീം സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രവാസികളെ നിരന്തരമായി ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ സമീപനങ്ങൾക്കെതിരെ പ്രവാസികൾ നിരന്തരം മുറവിളി കൂട്ടിയിട്ടും ഒരു പരിഹാരവും ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും പ്രവാസികൾക്കെതിരായ ഈ ചൂഷണങ്ങൾക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രവാസത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം ഐ.സി.എഫ് ഈ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടിയുള്ള ബോധവത്കരണത്തിനും നിയമപോരാട്ടങ്ങൾക്കും മുന്നിട്ടിറങ്ങുന്നത് ബുറൈദ അൽ അരിയാഫ് ഇസ്തിറാഹയിൽ നടന്ന പരിപാടി ഡോ. ലൈജു ഉദ്ഘാടനം നിർവഹിച്ചു.
ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് അബു നവാസ് അധ്യക്ഷത വഹിച്ചു. അബു സ്വാലിഹ് മുസ്ലിയാർ, അബ്ദുറഹ്മാൻ (ഒ.ഐ.സി.സി), സക്കീർ മടാല (കെ.എം.സി.സി), സാലിഹ് ബെല്ലാരി (കെ.സി.എഫ്), അൻസാർ തോപ്പിൽ (ഇശൽ ബുറൈദ), ശറഫുദ്ദീൻ ഓമശ്ശേരി (ആർ.എസ്.സി), ശരീഫ് തലയാട്, അബ്ദു കേച്ചേരി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് 2023-2024’ വിദ്യാഭ്യാസ അവാർഡുകളും ജനകീയ സദസ്സിൽ വിതരണം ചെയ്തു.
മേഖലയിലെ സ്കൂളിൽനിന്നും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ഇസ്ലാമിക് എജുക്കേഷൻ ഓഫ് ഇന്ത്യ ബോർഡ് സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്കുമാണ് അവാർഡ് നൽകിയത്. ജാഫർ സഖാഫി പ്രാർഥന നിർവഹിച്ചു. ഐ.സി.എഫ് സെൻട്രൽ ജനറൽ സെക്രട്ടറി ശറഫുദ്ദീൻ വാണിയമ്പലം സ്വാഗതവും നൗഫൽ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. ഇതിനിടെ ബുറൈദ സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ സംഘടനാനേതാക്കൾ നേരിൽ കാണുകയും പ്രവാസികളുടെ യാത്ര പ്രശ്നങ്ങളും എയർലൈൻ കമ്പനികളുടെ ചൂഷണങ്ങളും പരിഹരിക്കുന്നതിൽ ഇടപെടുന്നതിനായി ശ്രദ്ധയിൽപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.