ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പാ​സ്​​പോ​ർ​ട്ട് സേ​വ​നം ചൊ​വ്വാ​ഴ്​​ച​ മു​ത​ൽ

റി​യാ​ദ്​: അ​ത്യാ​വ​ശ്യ​മാ​യി പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ചൊ​വ്വാ​ഴ്​​ച​ പു​ന​രാ​രം​ഭി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ൽ ക​ർ​ഫ്യൂ ഭാ​ഗി​ക​മാ​യി നീ​ക്കി​യെ​ങ്കി​ലും എം​ബ​സി​യു​ടെ പു​റം ക​രാ​ർ ഏ​ജ​ൻ​സി​യാ​യ വി.​എ​ഫ്.​എ​സ്​ ​ഗ്ലോ​ബ​ലി​​െൻറ രാ​ജ്യ​ത്തെ വി​വി​ധ പ​ട്ട​ണ​ങ്ങ​ളി​ലും റി​യാ​ദി​ലു​മു​ള്ള ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ട്, വി​സ ആ​പ്ലി​ക്കേ​ഷ​ൻ കേ​​ന്ദ്ര​ങ്ങ​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ അ​ടി​യ​ന്ത​ര പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി എം​ബ​സി​യു​ടെ റി​യാ​ദി​ലെ ആ​സ്ഥാ​ന​ത്ത്​ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കേ​ണ്ട​വ​ർ​ എം​ബ​സി​യി​ൽ​ നേ​രി​െ​ട്ട​ത്തി​യാ​ണ്​​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തു​ന്ന​വ​രു​ടെ ആ​ൾ​ക്കൂ​ട്ടം ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ർ സ​മൂ​ഹ അ​ക​ല പാ​ല​നം ഉ​ൾ​പ്പെ​ടെ ആ​​വ​ശ്യ​മാ​യ എ​ല്ലാ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണം. ക​ർ​ശ​ന​​ നി​ബ​ന്ധ​ന​ക​ളാ​ണ്​ ഇ​തി​നു​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 


1. പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​നോ പു​തി​യ​ത്​ എ​ടു​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട മ​റ്റു​ സേ​വ​ന​ങ്ങ​ൾ​ക്കോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​തി​നു​ മു​മ്പ്​ മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യി​രി​ക്ക​ണം. 
2. 920006139 എ​ന്ന എം​ബ​സി ​കാ​ൾ സ​െൻറ​ർ ന​മ്പ​റി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10നും ​വൈ​കീ​ട്ട്​ നാ​ലി​നും ഇ​ട​യി​ൽ വി​ളി​ച്ചാ​ണ്​​ അ​പ്പോ​യി​ൻ​​റ്​​മ​െൻറ്​ നേ​ടേ​ണ്ട​ത്. അ​ല്ലെ​ങ്കി​ൽ info.inriyadh@vfshelpline.com എ​ന്ന അ​ഡ്ര​സി​ൽ മെ​യി​ൽ അ​യ​ക്ക​ണം. ​കാ​ൾ സ​െൻറ​ർ തി​ങ്ക​ളാ​ഴ്​​ച​ മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.
3. മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യെ​ത്തു​ന്ന അ​പേ​ക്ഷ​ക​നെ​യ​ല്ലാ​തെ മ​റ്റാ​രെ​യും എം​ബ​സി​യി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​പ്പോ​യി​ൻ​റ്​​​മ​െൻറ്​ കി​ട്ടി​യ തീ​യ​തി​യി​ലും സ​മ​യ​ത്തും​ത​ന്നെ എം​ബ​സി​യി​ലെ​ത്ത​ണം. ഞാ​യ​റാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10നും ​ഉ​ച്ച​ക്ക്​ ശേ​ഷം ര​ണ്ടി​നും​ ഇ​ട​യി​ൽ അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ക​യും ന​ട​പ​ടി പൂ​ർ​ത്തി​യാ​യ പാ​സ്​​പോ​ർ​ട്ട്​ തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്യാം. 
4. ​അ​പേ​ക്ഷ​ക​ൻ മാ​സ്​​ക്​ ധ​രി​ച്ചി​രി​ക്ക​ണം.
5. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തും ജൂ​ൺ 30ന്​ ​മു​മ്പ്​ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്കാ​ണ്​​ മു​ൻ​ഗ​ണ​ന.
6. ഇ​തി​ൽ പെ​ടാ​ത്ത അ​ത്യാ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ cons.riyadh@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ൽ അ​ടി​യ​ന്ത​ര ആ​വ​ശ്യം എ​ന്താ​ണെ​ന്ന്​ വി​ശ​ദീ​ക​രി​ച്ച്, അ​ത്​ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം മെ​യി​ൽ അ​യ​ക്ക​ണം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ പ​രി​ഹാ​ര​മു​ണ്ടാ​വും.

Tags:    
News Summary - indian embassy-passport-saudi- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.