ദമ്മാം: ദുരിതമനുഭവിക്കുന്നവർക്ക് സൗദി ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രവർത്തകർ ഭക്ഷണകിറ്റുകൾ എത്തിച്ചു. ദമ്മാമിലും പരിസര പ്രദേശങ്ങളായ ഖത്വീഫ്, സൈഹാത്ത്, അനക് തുടങ്ങിയ പ്രദേശങ്ങളിലുമാണ് കിറ്റ് വിതരണം ചെയ്തത്. ഒന്നാം ഘട്ടത്തിൽ നൂറിൽ പരം പേർക്ക് എത്തിച്ചു.
കുടുംബവുമായി കഴിയുന്നവർക്കും കിറ്റുകൾ എത്തിക്കുന്നുണ്ട്. രണ്ടാം ഘട്ട വിതരണം നടക്കുന്നു. പ്രസിഡൻറ് അനീസ് ബാബു കോഡൂർ, സെക്രട്ടറി സി.സി. മുനീർ മഞ്ചേരി, ട്രഷറർമാരായ കാദർ വീരമംഗലം, അഹമ്മദ് കാടപ്പടി, റിഷാദ് കണ്ണൂർ നാസർ എടവണ്ണ, സലാഹു, ഗഫൂർ തിരൂർ, നിഷാദ് തൃശ്ശൂർ, മോഹൻ പത്തനാപുരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.