അമീർ സഊദ് അൽ-ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ സംസാരിക്കുന്നു

നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സൗദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി

റിയാദ്: പുതുതലമുറ നയതന്ത്രജ്ഞരെ വാർത്തെടുക്കുന്ന സൗദി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. രണ്ടുദിവസത്തെ സൗദി പര്യടനത്തിന് ശനിയാഴ്ച റിയാദിലെത്തിയ മന്ത്രി ഞായാറാഴ്ച രാവിലെ 9.30നാണ് അമീർ സഊദ് അൽ-ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസ് സന്ദർശിച്ചത്.

സൗദി യുവതിയുവാക്കളിൽനിന്ന് മികച്ച ഭാവി നയതന്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്ന ഇൻസ്റ്റിറ്റ്യുട്ടിൽ മന്ത്രി അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ലോകം വഴിത്തിരിവിൽ നിൽക്കുന്ന ഈ സമയത്ത് ഇന്ത്യ-സൗദി തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വളർച്ച, സമൃദ്ധി, സ്ഥിരത, സുരക്ഷ, വികസനം എന്നിവയിൽ നേട്ടങ്ങളും വലിയ പ്രതീക്ഷകളുമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചു.

Tags:    
News Summary - Indian Foreign Minister visits the Saudi institute that trains diplomats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.