മക്ക: ഒ.ഐ.സി.സി മക്ക സെൻട്രൽ കമ്മിറ്റി ഇന്ദിര ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചരിത്രം ഇന്ദിരയുടെ ജീവിതമാണെന്നും അവരുടെ കാലത്ത് രാജ്യത്തിെൻറ അതിർത്തിയിൽ ഉണ്ടായ പ്രശ്നങ്ങളെ അവർ ധീരമായി നേരിട്ട മാതൃക ഇന്നത്തെ ഭരണാധികാരികൾക്ക് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ ഒ.ഐ.സി.സി റീജനൽ പ്രസിഡൻറ് കെ.ടി.എ. മുനീർ വിഷയാവതരണം നടത്തി. റഷീദ് ബിൻസാഗർ, നൗഷാദ് പെരുന്തലൂർ, സാഹിർ തൃശൂർ, ഷഫീഖ് അരീക്കോട്, നൗഷർ കല്ലട, ജെയിസ് ഓച്ചിറ, ഹബീബ് കോഴിക്കോട്, സിയാവുദ്ദീൻ, അബു സിദ്ദിഖ് പാണ്ടിക്കാട്, സുഹൈൽ പറമ്പൻ, സലീം കണ്ണനംകുഴി, നിസാം കായംകുളം, മുജീബ് മൂത്തേടത്ത്, ബഷീർ പരുത്തികുന്നൻ, ശങ്കർ ഇളങ്കൂർ, അൻവർ കല്ലറ, അരുൺ പോരേടം എന്നിവർ സംസാരിച്ചു. ഷാജി ചുനക്കര സ്വാഗതവും ജെസിൻ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. അനുസ്മരണ പരിപാടിയോട് അനുബന്ധിച്ച് കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പ്രവർത്തകർ രക്തദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.