ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ ഇസ്ലാഹി സെന്ററുകളുടെ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മതം ധാർമികത സംസ്കാരം’ കാമ്പയിൻ ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് അഞ്ച് വരെ ദമ്മാം സീക്കൊക്ക് സമീപമുള്ള ഇസ്ലാമിക് കൾച്ചറൽ സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. ഇതിെൻറ ഭാഗമായി ദൗറ ഇൽമിയ്യ വൈജ്ഞാനിക സംഗമം ഉദ്ഘാടന സമ്മേളനം, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം, സമാപന സമ്മേളനം എന്നിവ നടക്കും.
ഐ.സി.സി പ്രബോധന വിഭാഗം തലവൻ ഡോ. അബ്ദുൽ വാഹിദ് ബിൻ ഹമദ് അൽമസ്റൂഇ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ യു.എ.ഇയിലെ ഖോർഫാക്കാൻ ദഅ്വ സെൻറർ പ്രബോധകൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി അതിഥിയായി പങ്കെടുക്കും. ‘ഗസ്സ നമ്മോട് പറയുന്നത്’ എന്ന വിഷയത്തിൽ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി സംസാരിക്കും. എൻ.വി. മുഹമ്മദ് സാലിം അരീക്കോട്, പ്രഫ. അർഷദ് ബിൻ ഹംസ, സർഫ്രാസ് സ്വലാഹി പൊന്നാനി, അബ്ദു സുബ്ഹാൻ സ്വലാഹി പറവണ്ണ, ഉസാമ ബിൻ ഫൈസൽ അൽമദീനി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.