ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ആദ്യ വനിത പ്രിൻസിപ്പൽ മെഹനാസ് ഫരീദിന് അറേബ്യൻ സോഷ്യൽ ഫോറം സ്വീകരണം നൽകുന്നു

ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽ മെഹനാസ് ഫരീദിന് സ്വീകരണം നൽകി

ദമ്മാം: ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ആദ്യ വനിത പ്രിൻസിപ്പൽ മെഹനാസ് ഫരീദിന് അറേബ്യൻ സോഷ്യൽ ഫോറം സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡൻറ്​ അസ്‌ലം ഫറോക്ക്​, ഡിസ്പാക് മുൻ പ്രസിഡൻറ്​ നജീം ബഷീർ, പ്രവാസി സാംസ്കാരിക വേദി പ്രസിഡൻറ്​ എം.കെ. ഷാജഹാൻ, ഹകീം കരുനാഗപ്പള്ളി എന്നിവർ സംബന്ധിച്ചു.

1982ൽ സ്ഥാപിതമായ ദമ്മാം സ്കൂളിൽ 1985 മുതൽ മെഹനാസ്​ ഫരീദ്​ അധ്യാപികയാണ്. മുംബൈ സ്വദേശിനിയായ ഇവർ 35 വർഷത്തോളമായി സ്കൂളിൽ ജോലി ചെയ്യുന്നു. അവസാനം അർഹതക്കുള്ള അംഗീകാരമാണ് മെഹനാസ് ഫരീദിനെ തേടിയെത്തിയതെന്ന്​ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.സ്കൂൾ പൊതുസമൂഹത്തി​േൻറതാണെന്നും അതി​െൻറ ഉയർച്ചക്ക് വേണ്ടി ആരെയും മാറ്റിനിർത്തുകയില്ലെന്ന് പ്രിൻസിപ്പൽ മെഹനാസ് ഫരീദ് പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.