ജിദ്ദ: കച്ചവടത്തിന് വന്ന് നമ്മുടെ നാടിനെ കൊള്ളചെയ്തും നാട്ടുകാരെ കൂട്ടക്കശാപ്പ് ചെയ്തും അധിനിവേശ ശക്തികളായി രൂപം പ്രാപിച്ച സാമ്രാജ്യത്വ ഭീകരതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ധീരദേശാഭിമാനികളെ ചരിത്ര പുസ്തകങ്ങളിൽനിന്നും നിഷ്കാസനം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്തെ ഒറ്റിക്കൊടുത്തവരുടെ കുടില താൽപര്യമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
രാജ്യസ്നേഹികളുടെ മനസ്സിൽനിന്നും ധീരദേശാഭിമാനികളുടെ ഓർമകൾ മായ്ക്കാനും മറയ്ക്കാനുമാകില്ലെന്നും വരുംതലമുറക്ക് യഥാർഥ ചരിത്രം പകർന്നുകൊണ്ടേയിരിക്കുമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയസ്സൻ ബീരാൻകുട്ടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.