ത്വാഇഫ്: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഭരണഘടനാപരമായി ലഭിക്കേണ്ട സംവരണവും ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ലഭിക്കേണ്ട സ്കോളർഷിപ്പും സംസ്ഥാനത്ത് നടപ്പാക്കുന്നത് സർക്കാർ തന്നെ അട്ടിമറി നടത്തുന്നത് അപലപനീയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ത്വാഇഫ്, ഹവിയ്യ ബ്രാഞ്ചുകളുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. വർഗീയതയും വിഭാഗീയതയും വളർത്തുന്ന ശക്തികൾ ഇടതുസർക്കാറിനെ കൈപ്പിടിയിലൊതുക്കി കള്ളക്കണക്കുകൾ വിളിച്ചുപറയുകയാണെന്നും അതനുസരിച്ചാണ് പിണറായി സർക്കാർ സാമുദായിക സംവരണവും സ്കോളർഷിപ്പും അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും കൺവെൻഷൻ വിലയിരുത്തി. മക്ക ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്കിന് കീഴിെല ത്വാഇഫ്, ഹവിയ്യ ബ്രാഞ്ച് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ശരീഫ് ഓയൂർ അധ്യക്ഷത വഹിച്ചു. സാദാത്തലി മോങ്ങം, മെഹബൂബ് കടലുണ്ടി എന്നിവർ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു. മുസ്തഫ പട്ടാമ്പി, ഹബീബ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ബദറുദ്ദീൻ പൊന്നാനി സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു. ഭാരവാഹികൾ ത്വാഇഫ് ബ്രാഞ്ച്: പി.പി. അലി (പ്രസി.), ബദറുദ്ദീൻ പൊന്നാനി (സെക്ര.), സിദ്ദീഖ് (വൈസ് പ്രസി.), നസീർ തമന്ന, അബ്ദുൽ അസീസ് (ജോ. സെക്ര.). ഹവിയ്യ ബ്രാഞ്ച്: മുസ്തഫ പട്ടാമ്പി (പ്രസി.), മുഹമ്മദലി (സെക്ര.), ശരീഫ് ഓയൂർ (വൈസ് പ്രസി.), ബാസിത്, നൗഫൽ ഓയൂർ (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.