മദീന: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് കമ്മിറ്റി ടേബിൾ ടോക് സംഘടിപ്പിച്ചു. 'ഇന്ത്യ ഇന്നലെ, ഇന്ന്, നാളെ' എന്ന പേരിൽ മദീനയിലെ ഹോട്ടൽ കിസ്മത്ത് ഹാളിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ മദീനയിലെ സംഘടന നേതാക്കൾ പങ്കെടുത്തു. ഇന്ത്യ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി ഫാഷിസമാണെന്നും അതിനെ തടയിടേണ്ടത് ആത്മാഭിമാനമുള്ള ഓരോ ഇന്ത്യൻ പൗരന്റെയും ബാധ്യതയാണെന്നും എങ്കിലെ രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്ത് പുലരുകയുള്ളൂവെന്നും വിഷയാവതരണം നടത്തി സംസാരിച്ച ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് എക്സി. അംഗവും മോഡറേറ്ററുമായിരുന്ന കെ.പി. മുഹമ്മദ് വെളിമുക്ക് അഭിപ്രായപ്പെട്ടു. വിവിധ സംഘടന നേതാക്കളും സകല മേഖലകളിലും കടന്നു കയറിയ ഫാഷിസത്തിന്റെ ഭവിഷ്യത്തുക്കളെക്കുറിച്ച് സംസാരിച്ചു.
മുഹമ്മദ് റിപ്പൺ (കെ.എം.സി.സി), ആഷിക് പൊന്നാനി (നവോദയ), അഷ്റഫ് ചൊക്ലി (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), അബ്ദുൽ കരീം കുരിക്കൾ (പ്രവാസി സാംസ്കാരിക വേദി), റബീഹ് (ഇന്ത്യൻ ഇസ്ലാഹി സെന്റർ), അബ്ദുൽ കരീം മൗലവി (ഹജ്ജ് വെൽഫെയർ ഫോറം), ഹുസൈൻ ചോലക്കുഴി (മദീന മാപ്പിള കല അക്കാദമി), മുനീർ (മിഫ) എന്നിവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നുംപുറം ജനറൽ സെക്രട്ടറി അബ്ദു റഷീദ് വരവൂർ സെക്രട്ടറിമാരായ അൻവർഷ വളാഞ്ചേരി, യാസർ തിരൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.