റിയാദ്: റിയാദിലെ മാധ്യമ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ ഒരുക്കി ഇന്ത്യൻ സോഷ്യൽ ഫോറം 'മീഡിയ ഗെറ്റ് ടുഗതർ' സംഘടിപ്പിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ റിയാദ് മീഡിയ ഫോറം ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്തു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണന്നും ഇത്തരം കൂട്ടായ്മകൾ അതിനുള്ള പ്രചോദനമാകുമെന്നും സോഷ്യൽ ഫോറം പി.ആർ. ഇൻ ചാർജ് ഹാരീസ് വാവാട് അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം നിരന്തരമായി നടത്തുന്ന സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹം അറിയാതെ പോവുന്നുവെന്നും അതിനായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും റിയാദ് മീഡിയ ഫോറം പ്രസിഡന്റ് സുലൈമാൻ ഊരകം പറഞ്ഞു.
മാധ്യമ രംഗത്തേക്ക് കൂടുതൽ ആളുകൾ വരേണ്ടതുണ്ടെന്നും സാമൂഹിക പ്രവർത്തനത്തോടൊപ്പം മാധ്യമ പ്രവർത്തനവും അനിവാര്യമാണെന്നും അതിനാവശ്യമായ പരിശീലനപരിപാടികൾ സംഘടിപ്പിക്കണമെന്നും മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. വിദൂരസ്ഥലങ്ങളിൽ അകപ്പെട്ടു പോയ പ്രവാസികളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ കൊണ്ടുവരാൻ സൗദിയുടെ എല്ലാ പ്രവിശ്യകളിലും ഉള്ള സോഷ്യൽ ഫോറം പ്രവർത്തകരെ മാധ്യമ പ്രവർത്തന വഴിയിൽ ഉപയോഗപ്പെടുത്താൻ തയാറാണെന്ന് സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് സൈതലവി ചുള്ളിയൻ അറിയിച്ചു. ചടങ്ങിൽ വി.ജെ. നസറുദ്ദീൻ, സുലൈമാൻ ഊരകം, സുലൈമാൻ വിഴിഞ്ഞം, ഷഫീഖ് കിനാലൂർ, ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, നാദിർഷാ, മുജീബ്, ഷിബു ഉസ്മാൻ, നൗഷാദ് കോർമത്ത്, അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.