ജിദ്ദ: മാധ്യമരംഗത്തും ആതുരസേവന രംഗത്തും സാമൂഹിക സന്നദ്ധ പ്രവർത്തന മേഖലയിലും സേവനം നൽകിയ വ്യക്തിത്വങ്ങളെ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ആദരിച്ചു. മാധ്യമപ്രവർത്തകരായ ഹസ്സൻ ചെറൂപ്പ (സൗദി ഗസറ്റ്), പി.എം. മായിൻകുട്ടി (മലയാളം ന്യൂസ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ), ജലീൽ കണ്ണമംഗലം (24 ന്യൂസ്), കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്), അക്ബർ പൊന്നാനി (സത്യം ഓൺലൈൻ), ബിജുരാജ് രാമന്തളി (കൈരളി ടി.വി), മുസ്തഫ പെരുവള്ളൂർ (ദീപിക ന്യൂസ്), സുൽഫിക്കർ ഒതായി (അമൃത ടി.വി), മൻസൂർ എടക്കര (വീക്ഷണം), അബുൽ ഹസൻ ജാഫറുല്ല (ഇന്നേരം തമിഴ്) എന്നിവരെയാണ് ആദരിച്ചത്. ആതുര സേവന രംഗത്ത് ഡോ. വിനീത പിള്ള (അൽറയാൻ പോളിക്ലിനിക്), ഡോ. ദിനേശൻ (ബദർ അൽറയാൻ പോളിക്ലിനിക്), ഡോ. അമാൻ അസ്ലം ഹൈദരാബാദ് (സൗദി ജർമൻ ആശുപത്രി), സലീഖ ഷിജു (സ്റ്റാഫ് നഴ്സ്, കിങ് അബ്ദുൽ അസീസ് ആശുപത്രി ജിദ്ദ) എന്നിവരെയും ആദരിച്ചു.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് അബ്ദുൽ ഗനി മലപ്പുറം അർഹനായി. സന്നദ്ധ സേവന മേഖലയിൽ നൗഷാദ് മമ്പാട്, ഫൈസൽ മമ്പാട്, അബൂ ഹനീഫ (കേരളം), ശൈഖ് അബ്ദുല്ല, മുഹമ്മദ് റഫീഖ് (തമിഴ്നാട്), ഫിറോസ് അഹമദ്, സൽമാൻ അഹമ്മദ്, മുബഷിർ അക്രം, മുസ്തഖീം, ഷംസ് തബ്റീസ്, ശദാബ് റസൂൽ (നോർത്തേൺ സ്റ്റേറ്റ്സ്), അഷ്റഫ് സാഗർ (കർണാടക), സമൂഹ മാധ്യമ പ്രചാരണ വിഭാഗത്തിൽ റഫീഖ് പഴമള്ളൂർ, മുഹമ്മദ് സാലിം മലപ്പുറം, സാജിദ് ഫറോക്ക്, നജീം പുനലൂർ, ജംഷീദ് ചുങ്കത്തറ എന്നിവരെയുമാണ് ആദരിച്ചത്. കോയിസ്സൻ ബീരാൻ കുട്ടി, ഹംസ പൂവത്തി, ഷാഹുൽ ഹമീദ് മേടപ്പിൽ എന്നിവർ സാമൂഹിക സേവന രംഗത്തെ ഏകോപനത്തിനും പ്രവർത്തനത്തിനും ഫോറം സൗദി നാഷനൽ കമ്മിറ്റിയുടെ പ്രത്യേക ആദരവിന് അർഹരായി.
ചടങ്ങിൽ ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം, മുജാഹിദ് പാഷ, അൽഅമാൻ നാഗർകോവിൽ, നാസർ ഖാൻ, അബ്ദുൽ നാസർ മംഗളൂരു, ഹനീഫ് ജോക്കട്ടെ, ഹനീഫ കിഴിശ്ശേരി, ഹസ്സൻ മങ്കട, സി.വി. അഷ്റഫ് എന്നിവർ അനുമോദന ഫലകങ്ങൾ സമ്മാനിച്ചു. മക്ക, മദീന എന്നിവിടങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാമൂഹിക, സന്നദ്ധ സേവകർക്ക് അതത് സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന അനുമോദനചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.