റിയാദ്: ബാബരി മസ്ജിദ് തകര്‍ത്തതിെൻറ 29ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് മലസ് ബ്ലോക്ക് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്ത്യയിൽ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സംഘ്പരിവാർ ഫാഷിസ്റ്റ് ശക്തികളെ ശക്തമായി എതിർക്കുമെന്നും ഇനിയും ഒരു പള്ളിയും തകർക്കാൻ അനുവദിക്കില്ലെന്നും സംഗമം ഉദ്ഘാടനം ചെയ്ത ഫോറം കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് തൻസീർ ഖാൻ തലച്ചിറ പറഞ്ഞു.
രാജ്യത്തിെൻറ ഭരണഘടനയുടെയും ജനാധിപത്യ വിശ്വാസത്തിെൻറയും മൂല്യങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് ബാബരി മസ്ജിദ് തകർത്തതിലൂടെ സംഭവിച്ചത്. ബാബരി മസ്ജിദിെൻറ പുനർനിർമാണംകൊണ്ട് മാത്രമേ ഇന്ത്യൻ മതേതരത്വത്തിനേറ്റ മുറിവ് ഉണക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ സംഗമത്തിൽ ബ്ലോക്ക് പ്രസിഡൻറ് പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. 'ബാബരി നാൾവഴിയിലൂടെ' എന്ന വിഷയം ഫ്രറ്റേണിറ്റി ഫോറം മലസ് ഏരിയ എക്സിക്യൂട്ടിവ് അംഗം സലീം ടാംട്ടൺ അവതരിപ്പിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി അൻവർ ആറ്റിങ്ങൽ സ്വാഗതവും ബഗ്ലഫ് യൂനിറ്റ് വൈസ് പ്രസിഡൻറ് ഷാൻ കടയ്ക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.