ദമ്മാം: പ്രവാസലോകത്തെ പുതിയ നിയമ മാറ്റങ്ങളെയും പ്രവാസി വ്യവസായങ്ങളുടെയും ചെറുകിട സംരംഭങ്ങളുടെയും പദവികൾ എങ്ങനെ ശരിയാക്കാം എന്നതിനെയും കുറിച്ച് ദമ്മാം കേരള സ്റ്റേറ്റ് ഇന്ത്യൻ സോഷ്യൽ ഫോറം തസത്തുർ സ്കീം ശിൽപശാല സംഘടിപ്പിച്ചു. ദമ്മാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെറുകിട സംരംഭകരും വ്യവസായികളും മാധ്യമപ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുത്തു. അനലിറ്റിക്സ് അറേബ്യ ജനറൽ മാനേജർ നിഷാദ് അബ്ദുറഹ്മാൻ വിഷയം അവതരിപ്പിച്ചു. തുടർന്ന് സംശയനിവാരണം നടത്തി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് അധ്യക്ഷത വഹിച്ചു.
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി വി.എം. നാസർ പട്ടാമ്പി, അബ്ദുസ്സലാം വാടാനപ്പള്ളി, മൻസൂർ ആലംകോട്, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഘടകം പ്രസിഡൻറ് സിറാജുദ്ദീൻ ശാന്തിനഗർ, സെക്രട്ടറി നസീർ ആലുവ എന്നിവർ സംബന്ധിച്ചു. വിഷയാവതരണം നടത്തിയ നിഷാദ് അബ്ദുറഹ്മാന് സ്റ്റേറ്റ് പ്രസിഡൻറ് പി.കെ. മൻസൂർ എടക്കാട് പ്രശംസാഫലകം നൽകി ആദരിച്ചു. ഹുസൈൻ മണക്കടവ്, ഷറഫുദ്ദീൻ എടശ്ശേരി, നാസർ പാലക്കാട് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം അബ്ദുല്ല കുറ്റ്യാടി സ്വാഗതവും ദമ്മാം സിറ്റി ബ്ലോക്ക് പ്രസിഡൻറ് സുബൈർ നാറാത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.