ത്വാഇഫ്: തെരഞ്ഞെടുപ്പിൽ പഴകിയതും നടക്കാത്തതുമായ വാഗ്ദാനങ്ങൾ നൽകുകയും തന്നിഷ്ടത്തോടെ ഭരിക്കുകയും ചെയ്യുന്നവരെ പരാജയപ്പെടുത്തി വിവേചനമില്ലാത്ത വികസനം നടപ്പാക്കുന്നവർക്ക് വോട്ടുകൾ വിനിയോഗിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ത്വാഇഫ്, ഹവിയ്യ സംയുക്ത ബ്രാഞ്ച് കൺവെൻഷൻ ആഹ്വാനം ചെയ്തു.
ഹസൻ മങ്കട മുഖ്യപ്രഭാഷണം നടത്തി. ഫോറം മക്ക ബ്ലോക്ക് പ്രസിഡൻറ് അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. പുതുതായി സംഘടനയിൽ അംഗത്വമെടുത്തവരെ ഭാരവാഹികൾ ഷാൾ അണിയിച്ചു സ്വീകരിച്ചു. ശരീഫ് ഓയൂർ സ്വാഗതവും ബദ്റുദ്ദീൻ പൊന്നാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.