മദീന: നാലു വർഷത്തിലധികമായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശി നസീറിന് ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നസീർ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും അതിന്റെ ചെലവിലേക്ക് 3000 റിയാൽ സ്പോൺസർ നസീറിന്റെ പക്കൽനിന്ന് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ ഭാഗമായുള്ള കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
തുടർന്ന് കേസ് സംബന്ധമായ കാര്യങ്ങളിൽ ഇരുവരും അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് സ്പോൺസർ നസീറിന് യാത്രാവിലക്കേർപ്പെടുത്തുകയായിരുന്നു. തുടർന്ന് മദീനയിലെ ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് വൈസ് പ്രസിഡന്റ് കബീർ മാഷ് താമരശ്ശേരി, സെക്രട്ടറി റഷീദ് വരവൂർ, ഫക്രുദ്ദീൻ വടക്കാഞ്ചേരി എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെ സ്പോൺസർ നസീറിൽനിന്നും കൈപ്പറ്റിയ തുക തിരിച്ചു നൽകുകയും റഷീദ് വരവൂരിന്റെ ജാമ്യത്തിൽ അദ്ദേഹത്തിന് ഫൈനൽ എക്സിറ്റ് നൽകി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള അവസരം ഒരുക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.