ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ശനിയാഴ്ച സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. അധിനിവേശശക്തികളോട് പിറന്ന നാടിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പടപൊരുതി ജീവത്യാഗം ചെയ്തും സർവതും ത്യജിച്ചും ചരിത്രത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ട മഹാന്മാരായ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കാനും അവരുടെ ത്യാഗോജ്ജ്വല ചരിത്രം പുതുതലമുറക്ക് പകർന്നുനൽകാനുമാണ് ഓൺലൈൻ ക്വിസ് പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും നിലനിർത്താനായി പൂർവികർ ഉയർത്തിപ്പിടിച്ച സൗഹൃദം നിലനിന്നുകാണാൻ അവർ സഹിച്ച ത്യാഗവും ഒരുമയോടെയുള്ള ചെറുത്തുനിൽപും പുതിയ തലമുറ അറിയേണ്ടതും വരും തലമുറക്ക് പകർന്നുനൽകേണ്ടതുമാണെന്നും ഭാരവാഹികൾ പറഞ്ഞു. മത്സരാർഥികൾക്ക് വിവിധ ഭാഷകളിൽ ചോദ്യങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളാകുന്നവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. സൗദിയിൽ താമസിക്കുന്ന ഇന്ത്യക്കാരായ എല്ലാ പ്രവാസികൾക്കും പ്രായഭേദമന്യേ https://forms.gle/89fHsUxrm2weghwT9 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.