ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ റുവൈസ് ബ്ലോക്ക് കമ്മിറ്റി റിപ്പബ്ലിക്ദിന സംഗമവും നജീബ് വറ്റലൂരിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ഭരണസംവിധാനങ്ങളെ പൂർണമായും വരുതിയിലാക്കി ഭരണഘടന ഭേദഗതിയിലൂടെ സ്വേച്ഛാധിപത്യം സ്ഥാപിക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്ത് ശ്രമിക്കുന്നതെന്നും മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെ വേദന മനസ്സിലാക്കാത്തവരാണ് കർഷകവിരുദ്ധ നിയമം പാസാക്കി കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡൻറ് ഹസൻ മങ്കട അധ്യക്ഷത വഹിച്ചു. പ്രവാസം മതിയാക്കി മടങ്ങുന്ന ഇന്ത്യൻ സോഷ്യൽ ഫോറം റുവൈസ് ബ്ലോക്ക് ജനറൽ സെക്രട്ടറി നജീബ് വറ്റലൂരിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ ഗനി മലപ്പുറം ഉപഹാരം നൽകി. ഷാഫി കോണിക്കൽ, മുസ്തഫ കോട്ടക്കൽ, അഷ്റഫ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി. നജീബ് വറ്റലൂർ സ്വാഗതവും കബീർ തൃശൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.