ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പ​ങ്കെടുക്കാൻ റിയാദിലെത്തിയ ഇന്ത്യൻ ടൂറിസം മന്ത്രി ശ്രീപാദ്​ യെസ്സോ നായിക്കിനെ റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാ​െൻറയും സൗദി ഓൗദ്യോഗിക പ്രതിനിധികളുടെയും സംഘം സ്വീകരിച്ചപ്പോൾ

ഇന്ത്യൻ ടൂറിസം മന്ത്രി ശ്രീപാദ്​ നായിക്​ റിയാദിലെത്തി

റിയാദ്​: ഐക്യരാഷ്​ട്ര സഭയുടെ കീഴിലുള്ള ലോക വിനോദസഞ്ചാര സംഘടനയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ആരംഭിച്ച ലോക ടൂറിസം ദിനാഘോഷങ്ങളിൽ പ​ങ്കെടുക്കാൻ ഇന്ത്യൻ വിനോദസഞ്ചാര, തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രി ശ്രീപാദ്​ യെസ്സോ നായിക്​​ റിയാദിലെത്തി. ബുധനാഴ്​ച പുലർച്ചെ റിയാദ്​ കിങ്​ ഖാലിദ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാ​െൻറയും സൗദി ഓൗദ്യോഗിക പ്രതിനിധികളുടെയും സംഘം ഊഷ്​മളമായി വ​രവേറ്റു.

ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പ​ങ്കെടുക്കുന്ന മന്ത്രി വ്യാഴാഴ്​ച വൈകീട്ട്​ 4.30ന്​ റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹികപ്രതിനിധികളെ അഭിസംബോധന ചെയ്യും. മുൻകൂട്ടി രജിസ്​റ്റർ ചെയ്​തവർക്കാണ്​ പരിപാടിയിൽ പ​ങ്കെടുക്കാൻ അവസരം. 

‘ടൂറിസവും ഹരിത നിക്ഷേപങ്ങളും’ എന്ന ശീർഷകത്തിൽ നടക്കുന്ന​ വിനോദസഞ്ചാര സമ്മേളനം വ്യാഴാഴ്ച അവസാനിക്കും. 120 രാജ്യങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികളാണ്​ ആഘോഷത്തിൽ പങ്കെടുക്കുന്നത്​. ആദ്യമായാണ് റിയാദ് ഇത്തരമൊരു അന്താരാഷ്​ട്ര ആഘോഷത്തിന് വേദിയാകുന്നത്. 

Tags:    
News Summary - Indian Tourism Minister Shripad Naik arrived in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.