ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലും സജീവമായി ഹജ്ജ് - ഉംറ വളന്റിയർ സേവനമനുഷ്ടിക്കുന്ന പതിനൊന്നോളം മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) കഴിഞ്ഞ വർഷങ്ങളിലെ പോലെ ഈ വർഷവും ഹജ്ജ് സേവനത്തിന് സജ്ജരായി. ജിദ്ദ കോൺസുലേറ്റിന്റെ കീഴിലുള്ള 'ടീം ഇന്ത്യ' യോട് സഹകരിച്ചാണ് വളന്റിയർമാരെ സജ്ജരാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മക്കയിൽ ഹാജിമാർ വന്നിറങ്ങിയത് മുതൽ തുടങ്ങുന്ന സേവനം അവരുടെ തിരിച്ചുപോക്ക് വരെ ഉണ്ടായിരിക്കുന്നതാണ്. ഈ വർഷം ഉംറ തീർഥാടന കാലത്തും മക്കയിലുള്ള വളണ്ടിയർമാർ സേവന നിരതരായിരുന്നു. 'ഐവ' യുടെ സ്ത്രീ വളണ്ടിയർമാരുടെ സേവനം 'മഹ്റ' മില്ലാതെ ഹജ്ജിന് വന്ന സ്ത്രീകൾക്ക് വലിയൊരനുഗ്രഹമായിരുന്നു. മുൻ വർഷത്തെ പോലെ ഈ വർഷവും മദീനയിലും 'ഐവ' യുടെ വളണ്ടിയർ സേവനം ഉണ്ടായിരിക്കുന്നതാണ്. ജിദ്ദയിൽ നിന്നുള്ള വളന്റിയർമാർ ജിദ്ദ എയർപോർട്ടിലും കഴിഞ്ഞ വർഷങ്ങളിൽ സേവന രംഗത്തുണ്ടായിരുന്നു. ഈ വർഷത്തേക്കുള്ള 'ഐവ' യുടെ വളണ്ടിയർ റജിസ്ട്രേഷന് തുടക്കംകു റിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പോലെ ജിദ്ദക്ക് പുറത്തുള്ളവർക്കും ജിദ്ദയിൽ വന്ന് 'ഐവ' യുടെ സേവന വിഭാഗത്തിൽ പങ്കാളികളാകാമെന്നും സംഘാടകർ അറിയിച്ചു. വളന്റിയർ സേവനത്തിന് താൽപര്യമുള്ളവർക്ക് സംഘടന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 009665073146445, 00966567390166 എന്നീ ഫോൺ നമ്പറുകളിൽ വാട്സ് ആപ്പ് സന്ദേശം വഴിയോ മറ്റോ ബന്ധപ്പെടാമെന്നും ഐവ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.