യാംബു: തമിഴ്നാട് മണപ്പാറ നിയോജക മണ്ഡലം എം.എൽ.എയും തമിഴ്നാട് ഹജ്ജ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ പി.അബ്ദുസ്സമദിന് ഇന്ത്യൻ വെൽഫെയർ ഫോറം (ഐ.ഡബ്യു.എഫ്) യാംബുവിൽ സ്വീകരണം നൽകി. യാംബു ടൗൺ അൽ ഹിജ്ജി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അദ്ദേഹം സംസാരിച്ചു.
നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ജീവിതത്തിൽ പരസ്പര സഹവർത്തിത്വവും ഐക്യവും വേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. യാംബുവിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന തമിഴ്നാട്ടിലെ ധാരാളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഐ.ഡബ്യു.എഫ് സോണൽ പ്രസിഡന്റ് ഷാജഹാൻ ബന്ദനല്ലൂർ അധ്യക്ഷത വഹിച്ചു.
ഐ.ഡബ്യു.എഫ് മാമക മണ്ഡലം സെക്രട്ടറി അടിയറകൈ സെക്താവ് പരിപാടി നിയന്ത്രിച്ചു. സോണൽ വൈസ് പ്രസിഡന്റ് അൻസാരി എയർവാഡ, സോണൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖി, പാലാട്ട് ബ്രാഞ്ച് സെക്രട്ടറി അബു താഹിർ രാമനാഥപുരം, ട്രഷറർ ശ്രീവായ് ഇമാം ഖാദർ നിയാസ്, ടൊയോട്ട ബ്രാഞ്ച് പ്രസിഡന്റ് അൻബുദീൻ കാതിമേട്, സെക്രട്ടറി ബി.ചെന്നൈബി, ചെന്നൈ വാചരൻ ജി. റഫീഖ്, വി.കളത്തൂർ സിയാവുൽ ഹഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എം.എൽ.എ പി.അബ്ദുസ്സമദിനുള്ള ഐ.ഡബ്യു.എഫ് യാംബു സോണിന്റെ ഉപഹാരം സംഘടനാ ഭാരവാഹികൾ അദ്ദേഹത്തിന് കൈമാറി. മേഖലാ ട്രഷറർ അനീസ് പാലായി സ്വാഗതവും ബാലാട്ട് ശാഖാ മേധാവി മുഹമ്മദ് ഷാജഹാൻ തഞ്ചായി നന്ദിയും പറഞ്ഞു. ഷഫീഖുറഹ്മാൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.