ജിദ്ദ: ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന അടയാളമായിരുന്ന ധീരനായ കൂത്തുപറമ്പ് സമരനായകൻ പുഷ്പ്പന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ അനുശോചിച്ചു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം നടത്തിയ 1994ലെ യു.ഡി.എഫ് സര്‍ക്കാര്‍ നയങ്ങളില്‍ പ്രധിഷേധിച്ചുകൊണ്ട് അന്നത്തെ മന്ത്രി എം.വി.രാഘവനെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ചെന്ന ഡി.വൈ.എഫ്.ഐ സമരത്തെ ചോരയില്‍ മുക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചായിരുന്നു കൂത്തുപറമ്പിലെ പടയൊരുക്കം. പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയ, കരിങ്കൊടി മാത്രം കൈയിലുണ്ടായിരുന്ന യുവാക്കള്‍ക്ക് നേരെയാണ് പോലിസ് വെടിവെച്ചത്.
പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയവരില്‍ അഞ്ചു പേരെയാണ് പൊലീസ് അന്ന് വെടിവെച്ചുകൊന്നത്. നട്ടെല്ലിന് വെടിയേറ്റ് പുഷ്പന് സഹനത്തിന്റെ തീജ്വാലയായി. കൂത്തുപറമ്പ് പോരാട്ടത്തിലെ മറ്റു അഞ്ച് രക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്ന പുഷ്പ്പനെ എക്കാലവും പാര്‍ട്ടിയും കേരളത്തിലെ ജനങ്ങളും എന്നും ഓര്‍ക്കുമെന്നും, കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവും നിരാശയുടെ ഒരു ലാഞ്ചനപോലും ഇല്ലാത്ത മനക്കരുത്തും രാഷ്ട്രീയ ബോധ്യവുമുള്ള ഒരു സഖാവിനെ പ്രസ്ഥാനത്തിന് നഷ്ട്ടപെട്ടുവെന്നും നവോദയ ജിദ്ദ കേന്ദ്ര കമ്മറ്റി അനുശോചനകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.