ബുറൈദ: കേരളം നേരിട്ട സമാനതകിളില്ലാത്ത ദുരന്തമായ വയനാട് ജില്ലയിലെ ചൂരൽമലയിലേയും മുണ്ടക്കൈയിലേയും അട്ടമലയിലേയും ഉരുൾപ്പൊട്ടലിൽ കേരള സർക്കാർ നടത്തുന്ന പുനഃരധിവാസ പ്രവർത്തനങ്ങൾക്ക് ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്. ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബവേദിയുടേയും ബാലവേദിയുടേയും സഹകരണത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മിറ്റി അംഗങ്ങളായ അജ്മൽ പാറക്കൽ, സതീഷ് ആനക്കയം, നൗഷാദ് കരുനാഗപ്പള്ളി എന്നിവരിൽനിന്നും മുഖ്യമന്ത്രി ഫണ്ട് ഏറ്റുവാങ്ങി. ദുരന്തമുഖത്തും രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ ജനതയെ വേർതിരിച്ചുകാണുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം അപലപനീയമാണ്.
ഈ അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടും 300-ൽ പരം മനുഷ്യജീവനുകൾ ഇല്ലാതാവുകയും അത്രത്തോളം തന്നെ മുൻഷ്യരെ കാണാതാവുകയും ചെയ്ത ദുരന്തത്തിൽ ഒരു കൈസഹായം നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറാവാത്തത് കടുത്ത വിവേചനമാണ്. ഇത്തരം നടപടിയിൽ ഖസീം പ്രവാസി സംഘത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി രക്ഷാധികാരി സമിതി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.