റിയാദ്: സ്വകാര്യ വ്യവസായ മേഖലയിൽ തൊഴിലുകളിലെ സ്വദേശിവത്കരണം ലക്ഷ്യമിട്ടതിലും കൂടുതല്‍ ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സൗദി വ്യവസായ മന്ത്രാലയം. വ്യവസായ മേഖലയില്‍ ഈ വര്‍ഷം മാത്രം 35,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ ഈ രംഗത്ത് തൊഴിലെടുക്കുന്ന ആകെ സ്വദേശികളുടെ തോത് 30 ശതമാനത്തിനും മുകളിലെത്തി. വ്യവസായ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ഖുറൈഫാണ് ഇക്കാര്യം വിശദീകരിച്ചത്. രാജ്യത്തെ സ്വകാര്യ വ്യവസായ മേഖലയില്‍ സ്വദേശി അനുപാതം 25 ശതമാനമായിരുന്നു യഥാർഥത്തിൽ മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് 30 ശതമാനം കടന്നതായി മന്ത്രി പറഞ്ഞു. ഈ വര്‍ഷം മാത്രം 35,000ത്തിലേറെ സ്വദേശികൾക്ക് വിവിധ വ്യവസായങ്ങളിൽ തൊഴിലവസരം ലഭിച്ചു. ഇതില്‍ മൂന്നില്‍ രണ്ട് പേര് സ്വദേശി വനിതകളാണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 800 പുതിയ വ്യവസായ ലൈസന്‍സുകള്‍ രാജ്യത്ത് അനുവദിച്ചു.
ഇതുവഴി 2100 കോടിയിലേറെ നിക്ഷേപമാണ് വ്യവസായ മേഖലയിലേക്ക് എത്തിയത്. കോവിഡ് പ്രതിസന്ധി ആഗോള തലത്തില്‍ വ്യവസായ മേഖലയിൽ വന്‍ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ഇതിെൻറ പ്രത്യാഘാതം രാജ്യത്തെ വ്യവസായ മേഖലയും നേരിട്ടു. രാജ്യത്ത് വ്യവസായ നഗരങ്ങളില്‍ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് അനുഭവപ്പെട്ടുവരുന്നത്. രണ്ടു വര്‍ഷത്തിനിടെ ഇവിടങ്ങളിലെ വനിതകളുടെ എണ്ണം ഇരിട്ടിയിലേറെയായി വര്‍ധിച്ചു. പുതിയ കണക്കുകള്‍ പ്രകാരം വ്യവസായ നഗരങ്ങളില്‍ മാത്രം 17,000ത്തിലധികം വനിതകള്‍ ജോലി ചെയ്തുവരുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.