ജിദ്ദ: രാജ്യത്തെ ഒൗഷധ നിർമാണ, വിതരണ (ഫാർമസ്യൂട്ടിക്കൽ) വ്യവസായം സ്വദേശിവത്കരിക്കൽ ഗവൺമെൻറിെൻറ മുൻഗണനയിലുണ്ടെന്ന് സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. മദീന മേഖലയിലെ ഇൻഡസ്ട്രിയൽ സിറ്റി സന്ദർശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണത്തിന് വലിയ പ്രാധാന്യമുണ്ട്.
മരുന്നുകളുടെ സുരക്ഷക്കും വിതരണ മേഖലയിലെ ഭാവിയിലെ ഏത് സാഹചര്യങ്ങൾക്കും അത് വളരെ പ്രധാനമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലും ധനസഹായം, ലോജിസ്റ്റിക് എന്നിവ പിന്തുണക്കുന്നതിലും വ്യവസായ മേഖലയിലെ വകുപ്പുകൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജോലികൾ സ്വദേശിവത്കരിക്കുന്നതിനും സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രാധാന്യം കൽപിക്കണമെന്ന് നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു.
രാജ്യത്തിെൻറ വിവിധ മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വ്യവസായ മേഖലക്ക് വലിയ പങ്കുണ്ട്. ഉയർന്ന സ്വദേശിവത്കരണ അനുപാതം പാലിക്കലും മാതൃരാജ്യത്തെ ജനങ്ങൾക്ക് അനുയോജ്യമായ ജോലികൾ ഉണ്ടാകേണ്ടതിെൻറ ആവശ്യകത കണക്കിലെടുക്കണമെന്നും മന്ത്രി പറഞ്ഞു. സന്ദർശനത്തിനിടെ വ്യവസായിക നഗരത്തിലെ വിവിധ പദ്ധതികളും സംവിധാനങ്ങളും സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.