ജിദ്ദ: സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രി എൻജിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി ആണ് കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്.
2022 സെപ്റ്റംബർ 23 മുതൽ സീസണുകളുടെ ഭാഗമോ അല്ലാത്തതോ ആയ വിനോദ സിറ്റികളിലേയും ഫാമിലി വിനോദ കേന്ദ്രത്തിലേയും ജോലികൾ 70 ശതമാനവും മാളുകൾക്കുള്ളിലെ വിനോദ സിറ്റികളിലേ ജോലികൾ 100 ശതമാനവും സ്വദേശിവത്കരിക്കാനാണ് തീരുമാനം. രാജ്യത്തെ വിവിധ മേഖലകളിൽ സ്വദേശികളായവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിത്. പുതിയ തീരുമാനം തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുകയും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന വർധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഞ്ച് മാനേജർ, ഡിപ്പാർട്മെൻറ് മാനേജർ, ഡിപ്പാർട്മെൻറ് സൂപ്പർവൈസർ, അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവിസ്, സെയിൽസ് സ്പെഷലിസ്റ്റ്, മാർക്കറ്റിങ് സ്പെഷലിസ്റ്റ് എന്നിവ തീരുമാനത്തിൽ ലക്ഷ്യമിടുന്ന ഏറ്റവും പ്രധാന തൊഴിലുകളാണ്.
ക്ലീനീങ് തൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ, കഴിവുകളും പ്രത്യേക സർട്ടിഫിക്കറ്റുകളും ഉള്ള ആവശ്യമുള്ള നിർദിഷ്ട ഗെയിമുകളുടെ ഒാപ്പറേറ്റർമാർ എന്നിവരെ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.