മദീന മേഖലയിൽ സ്വദേശിവത്​കരണ നടപടികൾ ഊർജ്ജിതമാക്കുന്നു

ജിദ്ദ: മദീന മേഖലയിൽ സ്വദേശിവത്​കരണ നടപടികൾ ഊർജ്ജിമാക്കുന്നു. മേഖലയിയെ തൊഴിൽ വിപണിയിൽ 40 മുതൽ 100 ശതമാനം വരെ സ്വദേശിവത്​കരണം നടപ്പാക്കാനാണ്​ തീരുമാനം. സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. വിവിധ തൊഴിൽ മേഖലകൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനത്തിന്‍റെ നടപടിക്രമ മാർഗരേഖ​ മാനവവിഭവശേഷി സാമൂഹിക വികസന മ​ന്ത്രാലയം പുറത്തിറക്കി. നിരവധി ചെറുകിട സ്ഥാപനങ്ങൾ സ്വ​ദേശിവത്കരിക്കുന്നതിലുൾപ്പെടും.

40 ശതമാനം സ്വദേശവത്​കരണം നടപ്പിലാക്കേണ്ട സ്ഥാപനങ്ങൾ​

റെസ്റ്റോറൻറുകൾ, മത്​ബഖുകൾ, ഫാസ്റ്റ്​ ​ഫുഡ്​ കടകൾ, ജൂസ്​ കടകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 40 ശതമാനം സ്വദേശിവത്​കരിക്കും. ഒരു ഷിഫ്​റ്റിൽ നാല്​ തൊഴിലാളികളോ അതിൽ കൂടുതൽ ആളുകളോ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ്​ തീരുമാനം ബാധകമാകുക. ഇളവുകളുള്ള തൊഴിലുകൾക്ക്​ ബാധകല്ല.

50 ശതമാനം സ്വദേശവത്​കരണം നടപ്പിലാക്കേണ്ട സ്ഥാപനങ്ങൾ​

സ്വതന്ത്രമായ കെട്ടിടത്തിലോ അല്ലാത്തതോ, മാളുകൾ, കച്ചവട കോപ്ലക്​സുകൾ എന്നിവക്കുള്ളിൽ പ്രവർത്തിക്കുന്ന കഫേകൾ, ഐസ്ക്രീം പാർലറുകൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ 50 ശതമാനം സ്വദേശിവത്​കരിക്കും. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിലാണ്​ ഈ ശതമാനം ബാധകമാകുക. കൂടാതെ ഭക്ഷണ പാനീയങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സ്ഥാപനങ്ങളും 50 ശതമാനം സ്വദേശിവത്​കരിക്കും. ശുചീകരണം, ചരക്ക്​ കയറ്റിറക്ക്​ ജോലികളിലേർപ്പെട്ടവരെ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. അവരുടെ ശതമാനം ഒരു ഷിഫ്റ്റിൽ സെയിൽസ് ഔട്ട്‌ലെറ്റിലെ തൊഴിലാളികളുടെ 20 ശതമാനം കവിയരുത്. ​

മാർക്കറ്റിങ്​ സ്പെഷ്യലിസ്റ്റ്​, സെയിൽസ്​ റെപ്രസൻററീവ്​​ ജോലികളിൽ 40 ശതമാനവും അക്കൗണ്ടിങ്​ ജോലികളിൽ 100 ശതമാനവുമായിരിക്കും സ്വദേശിവത്​കരണമെന്ന്​ ഗൈഡ്​ ലൈനിലുണ്ട്​​. 300 ചതു​രശ്ര മീറ്ററിൽ കുറവുള്ള കാർ റിപ്പയറിങ്​, ഇന്ധനം നിറയ്ക്കൽ, ഗ്യാസ് സിലിണ്ടറുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, എല്ലാത്തരം വർക്ക്ഷോപ്പുകൾ, നഴ്സറികൾ, ചെറിയ വിസ്തൃതിയുള്ള വിൽപ്പന ഔട്ട്​ലറ്റുകൾ എന്നിവക്ക്​ ഇളവുണ്ട്​. ഈ സ്ഥാപനങ്ങൾ 300 ചതു​രശ്ര മീറ്റിൽ കൂടുതലാണെങ്കിൽ ഇളവ്​ ബാധകമല്ല. വ്യക്തമാക്കിയ തൊഴിലുകളുടെ കോഡുകൾ അനുസരിച്ച് മദീന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് ഗൈഡിലുണ്ട്​.

Tags:    
News Summary - indigenization process is being intensified in Medina region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.