സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കും

ജി​ദ്ദ: സൗ​ദി​യി​ൽ മാ​ർ​ക്ക​റ്റി​ങ്, ഒാ​ഫി​സ്​ സെ​ക്ര​ട്ട​റി, വി​വ​ർ​ത്ത​നം, സ്​​റ്റോ​ർ കീ​പ്പ​ർ, ഡേ​റ്റ എ​ൻ​ട്രി ​ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​ൻ തീ​രു​മാ​നം. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​ഹ്​​മ​ദ്​ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജി​ഹ്​ മാ​ർ​ക്ക​റ്റി​ങ്, ഒാ​ഫി​സ് അ​ഡ്​​മി​നി​സ്​​​ട്രേ​റ്റി​വ്​ സ​പ്പോ​ർ​ട്ട്​ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നു​ള്ള​ തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നും തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ്​ തീ​രു​മാ​നം. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബാ​ധ​ക​മാ​കും.

മാ​ർ​ക്ക​റ്റി​ങ്​ ജോ​ലി​ക​ളി​ൽ അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ ആ​ളു​ക​ൾ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ 30 ശ​ത​മാ​നം മാ​ർ​ക്ക​റ്റി​ങ്​ ജോ​ലി​ക​ൾ സ്വ​ദേ​ശി​ക്കാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ​ങ്ങ​നെ നി​യോ​ഗി​ക്കു​ന്ന സ്വ​ദേ​ശി​ക​ളു​ടെ മി​നി​മം വേ​ത​നം 5500 റി​യാ​ലാ​യി​രി​ക്ക​ണ​മെ​ന്നും തീ​രു​മാ​ന​ത്തി​ലു​ണ്ട്. 12,000ത്തി​ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒാ​ഫി​സ്​ സെ​ക്ര​ട്ട​റി, വി​വ​ർ​ത്ത​നം, സ്​​റ്റോ​ർ കീ​പ്പ​ർ, ഡേ​റ്റ എ​ൻ​ട്രി ​ജോ​ലി​ക​ളി​ൽ 20,000ത്തി​ല​ധി​കം ജോ​ലി​ക​ളാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വ​ർ​ത്ത​നം, സ്​​റ്റോ​ർ​കീ​പ്പ​ർ ജോ​ലി​ക​ളി​ൽ മി​നി​മം വേ​ത​നം 5000 റി​യാ​ലാ​യി​രി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​ന​ത്തി​ലു​ണ്ട്. 2022 മേ​യ്​ എ​ട്ടി​ന്​ തീ​രു​മാ​ന​ങ്ങ​ൾ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തീ​രു​മാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും ന​ട​പ്പാ​ക്കു​ന്ന​തി​നും ഗൈ​ഡ്​​ലൈ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Indigenization will spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.