മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിലെ സുരക്ഷ, ട്രാഫിക് പദ്ധതികളുടെ ഒരുക്കങ്ങൾ ഉംറ സുരക്ഷ സേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പരിശോധിച്ചു.
ഹറമിനുള്ളിലെ വിവിധ സ്ഥലങ്ങളും നടപ്പാതകളും പരിസരത്തെ പൊതുഗതാഗത സ്റ്റേഷനുകളും അദ്ദേഹം സന്ദർശിച്ചു. റമദാനിൽ നടപ്പാക്കാൻ പോകുന്ന സുരക്ഷ ക്രമീകരണങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. അതേസമയം, മക്കയിലേക്ക് തീർഥാടകരുമായി എത്തുന്ന വാഹനങ്ങൾ നിശ്ചിത പാർക്കിങ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിടുന്നതിനായി മക്കയിലേക്ക് എത്തുന്ന പ്രധാന റോഡുകളിലും മക്കക്കുള്ളിലും താൽക്കാലിക ചെക്ക്പോയൻറുകൾ ഒരുക്കി.
മക്ക ട്രാഫിക് വകുപ്പാണ് ചെക്ക്പോയൻറുകൾ ഒരുക്കിയിരിക്കുന്നത്. റമദാനിൽ മക്കയിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഹറമിനടുത്ത് വാഹനത്തിരക്ക് കുറക്കുന്നതിനാണിത്. പാർക്കിങ്ങിനായി വിവിധ ഭാഗങ്ങളിലായി വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ഹറമിലേക്കും തിരിച്ചും ബസ്, ടാക്സി സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.