ജിദ്ദ: ബുധനാഴ്ച ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. ഉമ്മുൽ ഖുറ കലണ്ടർപ്രകാരം ദുല്‍ഖഅദ് 30 (ബുധനാഴ്ച) പൂർത്തിയാക്കുന്നതോടെ വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് ആഹ്വാനം. നേരിട്ടോ ദൂരദര്‍ശിനി ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ ഉടൻ വിവരം അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.
മാസപ്പിറവി നിരീക്ഷണത്തിനായി രൂപവത്കരിച്ച സമിതികളില്‍ അംഗമാകാനും ഇക്കാര്യം ഗൗരവത്തിലെടുക്കാനും മാസപ്പിറവി നിരീക്ഷിക്കാൻ കഴിവുള്ളവർ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്താനും ഇതിനായി മേഖലകളിൽ രൂപവത്കരിക്കുന്ന കമ്മിറ്റികളിൽ ചേരാനും കോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.