റിയാദ്: പ്രവാചകനെയും മുസ്ലിം സമുദായത്തെയും നിന്ദിച്ച് ബി.ജെ.പി വക്താക്കൾ നടത്തിയ പരാമർശങ്ങൾ അപലപനീയവും ഇന്ത്യയുടെ ബഹുസ്വരതക്കു നിരക്കാത്തതുമാണെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രവാചകനെ അധിക്ഷേപിക്കുന്നത് അന്ധമായ ഇസ്ലാം വിരോധം മൂലമാണ്. പൗരത്വവിഷയവും ന്യൂനപക്ഷ ധ്വംസനവും വിട്ടു സംഘ്പരിവർ നാളിതുവരെ ഇല്ലാത്ത തരത്തിൽ പ്രവാചകനെ വരെ നിന്ദിക്കുന്ന രീതിയിൽ എത്തിയിരിക്കുന്നത് മുസ്ലിം വിരോധമെന്ന ആശയം കൊണ്ടുനടക്കുന്നതിനാലാണ്.
ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ യശസ്സിനേറ്റ ആഘാതമായി ഇത് മാറിയത് അപലപനീയവും ഇന്ത്യക്കാരന്റെ അഭിമാനത്തിനേറ്റ ക്ഷതവുമാണെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.