റിയാദ്: അന്താരാഷ്ട്ര അറേബ്യൻ പുള്ളിപ്പുലി ദിനം സൗദി അറേബ്യ ആഘോഷിച്ചു. രാജ്യത്തെ വിവിധ മേഖലകളിൽ അറേബ്യൻ പുള്ളിപ്പുലിയുടെ നിലവിലെ സ്ഥിതി ഉയർത്തിക്കാട്ടുകയും അതിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നതിനുള്ള നിരവധി പരിപാടികളുമായാണ് ദിനാഘോഷം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ സർക്കാർ, സ്വകാര്യ ഏജൻസികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അറേബ്യൻ പുള്ളിപ്പുലി ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ സംഘടിപ്പിച്ച ‘ക്യാറ്റ് വാക്ക്’ മാർച്ചിൽ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും എല്ലാ പ്രായക്കാരുടെയും വിപുലമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഏഴ് കിലോ മീറ്റർ നടത്തത്തിൽ സ്ത്രീകളും പുരുഷന്മാരും പെങ്കടുത്തു. തബൂക്ക് മേഖലയിൽ ‘ക്യാറ്റ് വാക്ക് 2024’ മാർച്ചിൽ 2000ലധികം പേർ പങ്കെടുത്തു. അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനും വംശനാശഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനും സൗദി അറേബ്യ ലോകത്തിന് ഒരു വിശിഷ്ട മാതൃക കാണിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് വീണ്ടുമൊരു അന്താരാഷ്ട്ര പുള്ളിപ്പുലി ദിനം ആഘോഷിച്ചതെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.