റിയാദ്: ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ സൈബർ സ്ക്വയർ സൗദിയിൽ ആദ്യമായി ഇന്റർനാഷനൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു. യഹ്യയുടെ പ്രാർഥനയോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി. സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. സലേഹ് അൽ നെമർ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഡിജിറ്റൽ ഭാവിയിൽ സാങ്കേതികവിദ്യയുടെ പങ്ക്’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് സ്വാഗതം പറഞ്ഞു. ടീം മൗലിക സ്വാഗത നൃത്തം അവതരിപ്പിച്ചു. സി.ടി. ആദിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിൽ തുറന്ന സംവാദം നടത്തി.
ഡോ. ബാദർ അലോലിവി നൂതന സാങ്കേതികവിദ്യകളുടെ വളർച്ചക്കായി നിക്ഷേപം ചെയ്യുന്നതിന്റെയും ദൈനംദിന ജീവിതത്തിൽ അവയുടെ പ്രചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സലേഹ് അൽ നെമർ ‘ഡിജിറ്റൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന സാങ്കേതികവിദ്യയുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിച്ചു.
യഹ്യ തൗഹിരി പരിപാടിയിൽ പങ്കെടുത്ത ജഡ്ജുകൾക്ക് ഫലകങ്ങൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് സംസാരിച്ചു.
പരിപാടിയിലെ വിധികർത്താക്കളായ ടെക് ടോക്ക് വിഭാഗത്തിൽ ഡോ. മർവിൻ റെറ്റ്നധാസ് മേരി, വിദ്യ വിജയകുമാർ, എ.ഐ-റോബോട്ടിക്സ്-ഐ.ഒ.ടി വിഭാഗത്തിൽ ഡോ. അനീസ് ആര, സുഹാസ് ചെപ്പലി, വെബ്സൈറ്റുകൾ-വെബ്-മൊബൈൽ ആപ്പ് വിഭാഗത്തിൽ ഷജാൽ, ഷമീം നെടുംകുന്നത്ത് എന്നിവർ പ്രഭാഷണം നടത്തി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരിച്ച വിദ്യാർഥികളെ കെ.സി. ദീപക് അഭിനന്ദിച്ചു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ഡോ. കെ.ആർ. ജയചന്ദ്രൻ, മുനീബ് പാഴൂർ, ഡോ. അശ്രഫ്, ഷനോജ് അബ്ദുല്ല, ഇബ്രാഹിം സുബുഹാൻ, ശിഹാബ് കോട്ടുകാട് എന്നിവരും കാഷ് അവാർഡ് കെ.സി. ദീപക്, മുഹമ്മദ് താറിക്, ഹർഷ എന്നിവരും വിതരണം ചെയ്തു. കെ.എസ്. ആരതി സമാപന ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.