റിയാദ്: പ്രാപ്പിടിയന്‍ പക്ഷികളുടെ (ഫാൽക്കൻ) മേളക്ക് റിയാദിൽ വ്യാഴാഴ്ച തുടക്കമായി. സൗദി ഫാൽക്കൻസ് ക്ലബ് ആഭിമുഖ്യത്തിൽ റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തെ മൽഹമിൽ ആരംഭിച്ച മേളയിൽ ഇതാദ്യമായി ഫാൽക്കനുകളുടെ അന്താരാഷ്ട്ര ലേലത്തിലൂടെയുള്ള വിൽപനക്കും തുടക്കമായി. സെപ്റ്റംബർ അഞ്ചു വരെ നീളുന്ന ഒരുമാസത്തെ മേളയിൽ ലോകോത്തര ഫാൽക്കനുകളുടെ പ്രദർശനവും വിവിധ തലത്തിലുള്ള മത്സരങ്ങളുമുണ്ട്.
ഫാൽക്കനുകളുടെ അന്താരാഷ്ട്ര ലേലം മേളയുടെ ഭാഗമാക്കാൻ അനുവദിക്കുകയും ഉറച്ച പിന്തുണ നൽകുകയും ചെയ്ത സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ നായിഫിന് സൗദി ഫാൽക്കൻസ് ക്ലബ് സി.ഇ.ഒ ഹുസാം ബിൻ അബ്ദുൽ മുഹ്സിൻ അൽഹസൈമി നന്ദിയും സന്തോഷവും അറിയിച്ചു. മേളയുടെ ആദ്യദിവസം രാത്രിയിൽ അഞ്ച് ഫാൽക്കനുകളെയാണ് ലേലത്തിനു വെച്ചത്. ഇവയെ വാങ്ങാൻ വാശിയേറിയ ലേലമാണ് നടന്നത്. ഇൗ പക്ഷികളെ സ്വന്തമാക്കാൻ ഫാൽക്കൻ പ്രിയരായ നിരവധിയാളുകളാണ് അതിശക്തമായ മത്സരം കാഴ്ചവെച്ച് ലേലത്തിൽ പെങ്കടുത്തത്. അഞ്ച് ഫാൽക്കനുകളും കൂടി 2,21,000 റിയാലിനാണ് ലേലം ഉറപ്പിച്ചത്.
കഴിഞ്ഞവർഷത്തെ മേളയിൽ തദ്ദേശീയ അടിസ്ഥാനത്തിൽ ലേലവിൽപനക്ക് തുടക്കം കുറിച്ചിരുന്നു. ഇൗ വർഷം അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം റെക്കോഡ് ലേല വിൽപനയായിരുന്നു.
നാലുവിഭാഗങ്ങളിലായി 102 ഫാൽക്കനുകളെ പെങ്കടുപ്പിച്ച് 20 രാത്രികളിലായി നടത്തിയ ലേലത്തിലൂടെ 10 ദശലക്ഷം റിയാലിെൻറ കച്ചവടമാണ് നടന്നത്. ഇൗ വർഷം ലോകതലത്തിൽ തന്നെ ലേലവിൽപന വലിയ റെക്കോഡ് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകോത്തര മേളയാണ് റിയാദിൽ എല്ലാവർഷവും നടക്കുന്നത്. പ്രാപ്പിടിയൻ പക്ഷിപ്രിയരായ വിദേശികളും സ്വദേശികളുമാണ് മേളയിലെത്തുന്നത്. ഏറ്റവും മികച്ചതും വേഗമേറിയതുമായ പ്രാപ്പിടിയൻ പക്ഷികളുമായാണ് ഉടമസ്ഥർ പ്രദർശനത്തിനും മത്സരത്തിനും വിൽപനക്കുമായി മേളയിൽ പെങ്കടുക്കുന്നത്. ശക്തമായ കോവിഡ് പ്രോേട്ടാകോളുകൾ പാലിച്ചാണ് മേള നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.