ജിദ്ദ: അന്താരാഷ്ട്ര വിമാനസർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതർ. സർവീസ് വീണ്ടും ആരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അറിയിച്ചത്.
വിമാന സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വ്യാജ പ്രചരണം നടക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഒൗദ്യോഗിക ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ വിലയിരുത്തലുകൾ നടത്തി അതിെൻറ അടിസ്ഥാനത്തിലാവും സർവിസ് ആരംഭിക്കാനുള്ള തീരുമാനമെടുക്കുക. നിലവിൽ ഇതുവരെ തീയതി നിർണയിച്ചിട്ടില്ല.
സർവിസ് ഉടൻ ആരംഭിക്കുമെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഒൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വരുന്ന വാർത്തകളും വിവരങ്ങളും മാത്രമേ വിശ്വസിക്കാൻ പാടുള്ളൂവെന്നും അതല്ലാത്ത വ്യാജ, ഉൗഹ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.