അന്താരാഷ്​ട്ര വിമാന സർവിസ്; പ്രഖ്യാപനം നാളെയുണ്ടായേക്കും

ജിദ്ദ: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ച അന്താരാഷ്​ട്ര വിമാന സർവിസ്​ പുന:രാരംഭിക്കുന്നത്​ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ബുധനാഴ്​ച ഉണ്ടാവു​െമന്ന്​ സൂചന. യാത്രാവിലക്ക്​ പൂർണമായും നീക്കും ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ പ്രാദേശിക മാധ്യമ-ങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

കോവിഡിനെ തുടർന്ന്​ രാജ്യത്തെ പൗരന്മാർക്ക്​ ഏർപ്പെടുത്തിയ വിദേശ യാത്രാവിലക്ക്​ 2021 ജനുവരി ഒന്നു മുതൽ നീക്കം ചെയ്യുമെന്ന്​ കഴിഞ്ഞ സെപ്​തംബറിൽ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിലക്ക്​ നീക്കുന്നതിന്​ 30 ദിവസം മുമ്പ്​ സമയപരിധി പ്രഖ്യാപിക്കുമെന്നും അന്ന്​ വ്യക്തമാക്കിയിരുന്നു. സൗദി വിസയുള്ള വിദേശികൾക്ക്​ രാജ്യത്തേക്ക്​ വരാനും പോകാനുമുള്ള വിലക്കും ഇതേ പോലെ നീക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.

കോവിഡ്​ പൊട്ടിപുറപ്പെട്ടതോടെ ഒമ്പത്​ മാസം മുമ്പാണ്​ വിദേശ രാജ്യങ്ങള​ിലേക്കും തിരിച്ചുമുള്ള യാത്രയ്​ക്ക്​ വിലക്കേർപ്പെടുത്തിയത്​. ഇതിനിടയിൽ സെപ്തംബർ 15ന്​ വിലക്ക്​ ഭാഗികമായി​ നീക്കം ചെയ്​തുകൊണ്ടുള്ള തീരുമാനമുണ്ടായി. ഇതേ തുടർന്ന്​​ കര, ​േവ്യാമ, കടൽ കവാടങ്ങൾ യാത്രക്കാർക്കായി തുറന്നിരുന്നു. എന്നാലും മിക്ക വിദേശരാജ്യങ്ങളുമായുള്ള യാത്രാവിലക്കും ​കോമേഴ്​സ്യൽ വിമാനസർവിസ്​ നിരോധനവും നിലനിൽക്കുകയാണ്​. ഇൗ സാഹചര്യത്തിലാണ്​ ജനുവരി ഒന്ന്​ മുതൽ വിലക്ക്​ പൂർണമായും നീക്കുമെന്നും അതി​െൻറ അന്തിമ പ്രഖ്യാപനം ബുധനാഴ്​ച ഉണ്ടായേക്കുമെന്നും സൂചനകൾ പുറത്തുവരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.