റിയാദ്: ഇൻറർനാഷനൽ ജേണലിസ്റ്റ്സ് ഫ്രറ്റേണിറ്റി ഫോറം (ഐ.ജെ.എഫ്.എഫ്) സൗദി ചാപ്റ്റർ രൂപവത്കരിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ.ജെ.എഫ്.എഫ് ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു.
മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഐ.ജെ.എഫ്.എഫ്. മാധ്യമപ്രവർത്തനത്തിലുപരി, വിവിധ സെമിനാറുകൾ സംഘടിപ്പിക്കുന്നതിലും മാധ്യമ പ്രവർത്തകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിലും ഐ.ജെ.എഫ്.എഫ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിൽ പുറമെ, മാധ്യമ പ്രവർത്തകർക്കായി, ശിൽപശാല, സിമ്പോസിയം, മെഡിക്കൽ ക്യാമ്പ്, കോൺഫറൻസുകൾ തുടങ്ങി സമൂഹത്തിനുതകുന്ന വിവിധ പദ്ധതികളാണ് ഐ.ജെ.എഫ്.എഫ് ആവിഷ്കരിച്ചിട്ടുള്ളത്. അതത് രാജ്യത്തെ നിയമാനുസൃതമായാണ്, ഓരോ രാജ്യത്തെ പ്രവർത്തനങ്ങളും ക്രോഡീകരിച്ചിട്ടുള്ളതെന്ന് ഐ.ജെ.എഫ്.എഫ് ഗ്ലോബൽ പ്രസിഡൻറ് ഡോ. മുഹമ്മദ് ആസിഫ് അലി പറഞ്ഞു. യോഗത്തിൽ സൗദി ചാപ്റ്ററിന്റെ പ്രസിഡൻറായി ഡോ. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി റാഷിദ് ബദറുൽ ഹസ്സൻ, ട്രഷറർ സയിദ് മുസ്തഫ അഹമ്മദ്, അഡ്വൈസറി ബോർഡ് മെംബർമാരായി കെ.എൻ. വാസിഫ്, ഗസ്സാഫർ അലിഖാൻ, അബ്ദുൽ നയീം എന്നിവരേയും തെരഞ്ഞെടുത്തു.
ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദ് സൈഫുദ്ദീൻ, തൻവീർ സാക്ക് (വൈസ് പ്രസി), ബസിത്ത് അബൂമാസ്, ഷസീൻ ഇറാം (ജോ. സെക്ര.), സൗദ് റഹ്മാൻ (ഓർഗ. സെക്ര.), മൻസൂര്‍ ഖാസ്മി, അബ്ദുല്‍ നയിം ഖയ്യും, രാജന്, ഫാറൂഖ് റാസ, ഇസ്മാഈല്‍ ഹസ്സന് (കോഓഡിനേറ്റർമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഇതിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഐ.ജെ.എഫ്.എഫ് ഡയറിയുടെ പ്രകാശനവും നടന്നു. സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.