അ​ന്താ​രാ​ഷ്​​ട്ര ‘സ്​​റ്റാ​ൻ​ഡേ​ഡ് ഒ​ളി​മ്പ്യാ​ഡി​​’​ൽ പ​​​ങ്കെ​ടു​ക്കു​ന്ന സൗ​ദി​സം​ഘം​​​​

അന്താരാഷ്ട്ര ‘സ്റ്റാൻഡേഡ് ഒളിമ്പ്യാഡ്’ സൗദിയിൽനിന്ന് ഒമ്പത് മത്സരാർഥികൾ

റി​യാ​ദ്​: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ആ​രം​ഭി​ച്ച അ​ന്താ​രാ​ഷ്​​ട്ര ‘സ്​​റ്റാ​ൻ​ഡേ​ഡ് ഒ​ളി​മ്പ്യാ​ഡ്’ മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ദി​യി​ൽ​നി​ന്ന്​ ഒ​മ്പ​തു​ പേ​ർ പ​​ങ്കെ​ടു​ക്കു​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും കു​റി​ച്ചു​ള്ള പു​തി​യ ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നാ​ണ്​ സൗ​ദി​യി​ലെ ഹൈ​സ്​​കൂ​ൾ, മി​ഡി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങു​ന്ന ടീം ​രാ​ജ്യാ​ന്ത​ര ഒ​ളി​മ്പ്യാ​ഡി​ൽ സൗ​ദി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

 

ആ​ദ്യ​മാ​യാ​ണ്​ സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ഒ​ളി​മ്പ്യാ​ഡി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​മാ​സം 10​ മു​ത​ൽ 15 വ​രെ കൊ​റി​യ​ൻ ന​ഗ​ര​മാ​യ ആ​സാ​നി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പ്യാ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ 11 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 120 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്.​ മി​ഡി​ൽ, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ർ​ഷ​ന്തോ​റും ന​ട​ത്തു​ന്ന ഒ​രു അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​മാ​ണി​ത്. 2006ൽ ​ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഒ​രു പ്രാ​ദേ​ശി​ക മ​ത്സ​ര​മാ​യാ​ണ്​ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് 2014ൽ ​ഓ​പ​ൺ അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​മാ​യി മാ​റി.

Tags:    
News Summary - International 'Standard Olympiad' Nine contestants from Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.