ദമ്മാം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ വനിത വിഭാഗം മത്സരങ്ങൾ സംഘടിപ്പിച്ചു. 'പെണ്ണടയാളങ്ങൾ'എന്നശീർഷകത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ കെ.ജി തലം മുതൽ 12 വരെയുള്ള വിദ്യാർഥികളും സ്ത്രീകളും വിവിധ വിഭാഗങ്ങളായി മാറ്റുരച്ചു. 200ഓളം വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളിൽ വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്തു.
സമ്മാനദാന ചടങ്ങ് പ്രവാസി സാംസ്കാരിക വേദി റീജനൽ വനിത പ്രസിഡൻറ് സുനില സലീം ഉദ്ഘാടനം ചെയ്തു. 'വെല്ലുവിളിക്കാനായി തിരഞ്ഞെടുക്കുക'എന്ന സന്ദേശത്തെ അന്വർഥമാക്കുന്നവിധം പുതുതലമുറയിലെ വിദ്യാർഥിനികൾ സമൂഹത്തിലെ എല്ലാ മേഖലയിലും എത്തിപ്പെടുമ്പോഴാണ് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ ഇല്ലാതാവുകയെന്ന് അവർ അഭിപ്രായപ്പെട്ടു.
കെ.ജി വിഭാഗം പ്രച്ഛന്നവേഷ മത്സരത്തിൽ ഇൻശാ ഇഷേൽ റഹീം ഒന്നും സിനാൻ സാദിഖ് രണ്ടും ആക്ഷൻ സോങ്ങിൽ മുഹിബ്ബ അലി ഒന്നും അയ്സ സെഹ്റ രണ്ടും സ്ഥാനം നേടി. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടന്ന കഥ പറയലിൽ അയൂഷ് ഇർഷാദ് ഒന്നും അഫ്ഹം അലി രണ്ടും കളറിങ്ങിൽ അനബിയ അഷീൽ ഒന്നും സുഹ നുവൈർ രണ്ടും സ്ഥാനം നേടി.
മൂന്ന്, നാല് ക്ലാസുകളിലെ ഫയർലസ് കുക്കിങ്ങിൽ അഫ്ശാൻ ഇർഷാദ് ഒന്നും അസ്വിൻ സാദത്ത് രണ്ടും പെൻസിൽ ഡ്രോയിങ്ങിൽ ഹനൂന അബ്ദുൽ റഷീദ് ഒന്നും അഫ്ശാൻ ഇർഷാദ് രണ്ടും സ്ഥാനം നേടി. ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിൽ ഹവാസ് റസാൻ ഒന്നും ആയിശ ഹാരിസ് രണ്ടും പുസ്തക നിരൂപണത്തിൽ സാന ഹസീൻ ഒന്നും മുഹമ്മദ് ഹാഷിം രണ്ടും സ്ഥാനം നേടി.
ഒമ്പത് മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ ലോഗോ ഡിസൈനിങ്ങിൽ സഫ സിദ്ദീഖ് ഒന്നും ഫാത്തിമ ലന രണ്ടും ഫോട്ടോഗ്രഫി മത്സരത്തിൽ ഫാത്തിമ ലന ഒന്നും അസ്ന ഫാത്തിമ രണ്ടും സ്ഥാനം നേടി. സ്ത്രീകൾക്കായി നടത്തിയ 'ബെസ്റ്റ് ഔട്ട് ഓഫ് വെസ്റ്റ്'മത്സരത്തിൽ ഷംന സിദ്ദീഖ് ഒന്നും ശബീബ നുവൈർ രണ്ടും മൈലാഞ്ചിയിടലിൽ ഫസ്ന ഷെഫിൻ ഒന്നും ഹെന തഹസീൻ രണ്ടും സ്ഥാനം നേടി.
മത്സരങ്ങൾ മികച്ച നിലവാരം പുലർത്തിയതായും കുട്ടികളുടെ ക്രിയാത്മക കഴിവുകൾ കണ്ടെത്താൻ ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്നും വിധികർത്താക്കൾ പറഞ്ഞു. ഭാരവാഹികളായ അനീസ മെഹ്ബൂബ്, റഷീദ അലി, നാദിയ, മുഫീദ സാലിഹ്, ഷജില ജോഷി, നജില ഹാരിസ് എന്നിവർ ഫലപ്രഖ്യാപനം നടത്തി. സമാപന സംഗമത്തിൽ പ്രവാസി സാംസ്കാരികവേദി കണ്ണൂർ-കാസർകോട് ജില്ല വനിത പ്രസിഡൻറ് ഫാത്തിമ ഹാഷിം ആശംസ നേർന്നു. ഹാമിദ ഷെറിൻ സ്വാഗതവും മുഫീദ സ്വാലിഹ് നന്ദിയും പറഞ്ഞു. കലാ സാംസ്കാരിക വിഭാഗം കോഓഡിനേറ്റർ സജ്ന ഷക്കീർ പരിപാടി നിയന്ത്രിച്ചു. ശിഫ അലി, അമീന അമീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.