റിയാദ്: സാമൂഹിക പ്രവർത്തകൻ അസ്ലം പാലത്തിെൻറ ഇടപെടലും കഫീലിെൻറ സഹകരണവും ശരീരം തളർന്ന ഹൈദരാബാദ് സ്വദേശിയെ നാടണയാൻ തുണയായി. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ശരീരം തളർന്ന് ദുരിതത്തിലായ ഹൈദരാബാദ് സ്വദേശി 67കാരനാണ് സാമൂഹിക പ്രവർത്തകൻ അസ്ലം പാലത്തിെൻറ ഇടപെടൽ മൂലം ഇക്കഴിഞ്ഞ ദിവസം നാടണഞ്ഞത്.
വർഷങ്ങളോളം ഹൗസ് ഡ്രൈവർ ആയി ജോലിയിൽ തുടരുന്ന അഹ്മദുള്ളയോട് സൗദി കുടുംബത്തിനുള്ള ആത്മബന്ധം വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ പ്രായാധിക്യം മൂലം അവശതകൾ നേരിട്ടിട്ടും നാട്ടിലേക്ക് പറഞ്ഞയക്കാൻ അവർക്ക് മനസ്സുവന്നില്ല. അതിനാൽ, കാര്യമായ ജോലികളൊന്നും ചെയ്യിക്കാതെ അവരുടെ കുടുംബാംഗമായിത്തന്നെ അദ്ദേഹത്തെ അവർ കണക്കാക്കിയിരുന്നു. എന്നാൽ ശരീരം തളർന്ന പ്രയാസത്തിൽ ആയതിനാൽ അഹ്മദുള്ളയുടെ കുടുംബം എങ്ങനെയെങ്കിലും അദ്ദേഹത്തെ നാട്ടിൽ എത്തിക്കുന്നതിനുവേണ്ടി സൗദിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ കേസ് ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ അംഗം ഹമീദ് അസ്ലമാണ് ബെസ്റ്റ് വേ പ്രസിഡൻറ് അസ്ലം പാലത്തിനെ ഏൽപിക്കുന്നത്. തുടർന്ന് പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യൻ ഭാരവാഹികളുടെ കൂടി ആലോചനക്കുശേഷം അറബിയുമായി സംസാരിച്ചു. തുടർന്ന് കാര്യങ്ങൾക്ക് വേഗം കൈവരുകയായിരുന്നു.
ഏപ്രിൽ മൂന്നിന് ശനിയാഴ്ച ഹൈദരാബാദിന് പോകുന്ന വിമാനത്തിൽ അഹ്മദുള്ളക്കും സഹായിക്കും ടിക്കറ്റ് എടുത്തു. അന്ന് രാവിലെ ഹോസ്പിറ്റലിൽനിന്നും ഡിസ്ചാർജ് ചെയ്ത് എയർപോർട്ടിലെത്തിച്ചെങ്കിലും ആംബുലൻസിൽ കൊണ്ടുവന്നതിനാൽ സ്ട്രെച്ചർ പേഷ്യൻറ് ആയി മാത്രമേ പരിഗണിക്കാനാവൂ എന്നും അതിനുള്ള സഹായിയെ ഉൾപ്പെടുത്തി മാത്രമേ യാത്ര അനുവദിക്കൂവെന്നും അറിയിച്ച് യാത്രാനുമതി നിഷേധിച്ചു. സഹായിയെ അതേ വിമാനത്തിൽ യാത്രയാക്കി അഹ്മദുള്ളയെ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, ഏപ്രിൽ 12ന് പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ മെംബർ മധുകുമാർ കായംകുളം വഴി തരപ്പെടുത്തി സാധാരണ വാഹനത്തിൽ വീൽചെയർ പേഷ്യൻറ് ആയിത്തന്നെ എയർപോർട്ടിൽ എത്തിച്ചു. ഇത്തവണ പ്രയാസങ്ങൾ ഒന്നുമില്ലാതെ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടുകയും പന്ത്രണ്ടരക്ക് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഹൈദരാബാദിലേക്ക് യാത്രതിരിക്കുകയും ചെയ്തു ബെസ്റ്റ് വേ ഭാരവാഹികളായ ഖാജ ഹുസൈൻ, നിയാസ് ഓമേഖ എന്നിവർ അസ്ലം പാലത്തിെൻറകൂടെ എയർപോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസ്വരെ സഹായത്തിന്ന് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.