ഒ.​െഎ.സി മേധാവി മക്ക ആക്​ടിങ്​ ഗവർണറെ സന്ദർശിച്ചു

ജിദ്ദ: ഒ.​െഎ.സി ജനറൽ സെക്രട്ടറി ഡോ. യൂസുഫ്​ അൽ ഉസൈമീനും മക്ക ആക്​ടിങ്​ ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദറും കൂടിക്കാഴ്​ച നടത്തി. ജിദ്ദയിലെ ഗവർണറേറ്റ്​ ആസ്​ഥാനത്ത്​ എത്തിയതായിരുന്നു ഒ.​െഎ.സി ജനറൽ സെക്രട്ടറി​. സംവാദ സംസ്​കാരം ശക്​തിപ്പെടുത്തുന്നതിനും ഇസ്​ലാമി​​​െൻറ ഉൽകൃഷ്​ടവും മധ്യമവുമായ നിലപാടുകളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും ഭീകരതാ നിർമാർജനത്തിനും ഒ.​െഎ.സി നിർവഹിക്കുന്ന പ്രവർത്തനങ്ങൾ  ഡോ. യൂസുഫ്​ ​ വിശദീകരിച്ചു. ഇസ്​ലാമി​​​െൻറ ഉയർച്ചക്കും ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ മുസ്​ലിംകൾക്ക്​ സേവനം ചെയ്യുന്നതിലും സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും ഒ.​െഎ.സി സെക്രട്ടറി പ്രശംസിച്ചു.

Tags:    
News Summary - ioc-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.