ജിദ്ദ: ഇറാൻ നടത്തിയത് യുദ്ധപ്രഖ്യാപനമാണെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയോട് യോജ ിക്കുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ചാനലായ സി.ബി.എസിെൻറ ‘60 മിനിറ്റ്’ പരിപ ാടിയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. സൗദി അറേബ്യക്ക് മാത്രമല്ല, ആഗോള എണ്ണ വിതരണത്തിെൻറ നെഞ്ചിനേറ ്റ അടിയാണ് അരാംകോ ആക്രമണം. ആഗോള സമ്പദ്വ്യവസ്ഥക്കെതിരായ ഇറാെൻറ ഭീഷണിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉറച്ചുനിൽക്കണം. ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ലെന്നാണ് അഭിപ്രായം. പകരം രാഷ്ട്രീയ പരിഹാരത്തെയാണ് അനുകൂലിക്കുന്നത്.
സൗദിയും ഇറാനും തമ്മിൽ യുദ്ധമുണ്ടായാൽ അത് ആഗോള സമ്പദ് വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കും. ഇറാെൻറ തന്ത്രപരമായ ലക്ഷ്യം അവർ മണ്ടന്മാരാണെന്ന് തെളിയിക്കുക എന്നതാണ്. അതാണ് അവർ ചെയ്തിരിക്കുന്നത്. കിഴക്കൻ യൂറോപ്പിനേക്കാൾ വലുതാണ് സൗദി അറേബ്യ. ഞങ്ങൾക്ക് 360 ഡിഗ്രി ഭീഷണികളാണുള്ളത്. ഇത്രയും വിശാലമായ സ്ഥലം പൂർണമായും കവർ ചെയ്യാൻ പ്രയാസമാണെന്നും ആക്രമണത്തെ തടയുന്നതിൽ രാജ്യം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു.
കടുത്ത നടപടിയുമായി ഇറാനെതിരെ ലോകം ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ എണ്ണ വില ഉയരുമെന്ന് കിരീടാവകാശി മുന്നറിയിപ്പ് നൽകി. ഹൂതികൾക്കുള്ള പിന്തുണ ഇറാൻ നിർത്തിയാൽ രാഷ്ട്രീയ പരിഹാരം വളരെ എളുപ്പമായിരിക്കുമെന്ന് യമനിലെ സ്ഥിതിഗതികളെക്കുറിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. യമനിൽ രാഷ്ട്രീയ പരിഹാരങ്ങൾക്കായുള്ള എല്ലാ ശ്രമങ്ങൾക്കും വാതിൽ തുറന്നിട്ടിരിക്കുന്നു. ഏത് സമയത്തും അതുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.