ജിദ്ദ: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എസ്.ഡി.പി.ഐ നേടിയ വിജയം ഇന്ത്യൻ സോഷ്യൽ ഫോറം (ഐ.എസ്.എഫ്) ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയും വിവിധ ബ്ലോക്ക് കമ്മിറ്റികളും ആഘോഷിച്ചു.
10ലേറെ പാർട്ടികൾ വീതമുള്ള ഇടത്, വലത്, സംഘ്പരിവാർ മുന്നണികൾക്കിടയിൽ മറ്റു പാർട്ടികളുടെ പിൻബലമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.ഡി.പി.ഐയുടെ സ്ഥാനാർഥികൾക്ക് ജനങ്ങൾ നൽകിയ വിശ്വാസമാണ് നൂറിലേറെ പ്രതിനിധികളെ വിജയിപ്പിക്കാൻ സാധിച്ചതെന്ന് ഇന്ത്യൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല പറഞ്ഞു.
വിജയാഘോഷത്തിെൻറ ഭാഗമായി സ്റ്റേറ്റ് കമ്മിറ്റിയുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ജനസമ്പർക്കവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു. ഇ.എം. അബ്ദുല്ല 'സ്വീറ്റ് ഓഫ് വിക്ടറി' കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ആലിക്കോയ ചാലിയം, ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻകുട്ടി, സി.വി. അഷ്റഫ് എന്നിവർക്കൊപ്പം തമിഴ്നാട് സ്റ്റേറ്റ് ഭാരവാഹികളായ അൽഅമാൻ അഹമ്മദ്, നാസർഖാൻ നാഗർകോവിൽ, കർണാടക സ്റ്റേറ്റ് പ്രസിഡൻറ് അബ്ദുന്നാസർ ബി.സി റോഡ്, നോർത്തേൻ സ്റ്റേറ്റ് പ്രസിഡൻറ് മുജാഹിദ് പാഷ ബാംഗ്ലൂർ, ഫൈസൽ മമ്പാട്, ഹംസ ഉമർ എന്നിവർ പങ്കെടുത്തു.
വിവിധ ബ്ലോക്കുകൾക്ക് കീഴിൽ നടന്ന മധുര പലഹാര വിതരണത്തിന് ജംഷി ചുങ്കത്തറ, യാഹൂട്ടി തിരുവേഗപ്പുറ, റഫീഖ് പഴമള്ളൂർ, റിയാസ് താനൂർ, റാഫി ചേളാരി, ഷാഹിദ് കാമ്പ്രൻ, അബ്ദുൽ കലാം, അഹമ്മദ് ആനക്കയം, ഹസ്സൻ മങ്കട, നജീബ് വറ്റലൂർ, സാലിം മലപ്പുറം, നിസാർ ഉദിരംപൊയിൽ, ജാഫർ കാളികാവ്, റാസി കൊല്ലം, ഗഫൂർ കാന്തപുരം, നൗഫൽ താനൂർ, മുസ്തഫ ഗൂഡല്ലൂർ എന്നിവർ നേതൃത്വം നൽകി. തബൂക്ക്, മദീന, മക്ക, റാബിഗ്, യാംബു, ത്വാഇഫ് എന്നിവിടിങ്ങളിലും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ വിജയമാഘോഷിച്ചു. ഷാജഹാൻ കൊളത്തൂപ്പുഴ, മജീദ് വിട്ട്ല, അഷ്റഫ് തിരൂർ, അൻഷാദ് ശൂരനാട്, ദിലീപ് ശൂരനാട്, കെ.പി. മുഹമ്മദ്, നിയാസ് അടൂർ, അബൂബക്കർ ചെറുവാടി, ഗഫൂർ, ജലീൽ, അബ്ദുല്ലക്കോയ, ഖലീൽ, ഫസൽ എന്നിവർ വിവിധ പ്രദേശങ്ങളിൽ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.